ഇന്ത്യ -കോമണ്‍വെല്‍ത്ത് വ്യാപാരം മെച്ചപ്പെടുത്തണം: ഇന്ത്യന്‍ ഇക്കണോമിക് ട്രേഡിംഗ് ഓര്‍ഗനൈസേഷന്‍

Posted on: July 19, 2023

കൊച്ചി : ഇന്ത്യയും കോമണ്‍ വെല്‍ത്ത് രാജ്യങ്ങളുമായുള്ള വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ഇന്ത്യന്‍ ഇക്കണോമിക് ട്രേഡിംഗ് ഓര്‍ഗനൈസേഷന്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ആസിഫ്ഇക്ബാല്‍ പറഞ്ഞു.

ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് ട്രേഡ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തിയ, ഇന്ത്യന്‍ കോമണ്‍വെല്‍ത്ത് ട്രേഡ് കമ്മിഷണര്‍ ഡോ. വര്‍ഗീസ് മൂലന്റെസ്ഥാനാരോഹണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ. ആസിഫ്. വ്യാപാര പങ്കാളിത്തം, വ്യവസായ യൂണിറ്റുകള്‍ സ്ഥാപിക്കല്‍, പ്രദര്‍ശനങ്ങള്‍, സാങ്കേതിക സഹകരണം, വാണിജ്യം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ ബന്ധം കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായി കൂടുതല്‍ ആഴത്തിലാക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു ട്രേഡ് കമ്മിഷണര്‍ വര്‍ഗീസ് മൂലന്‍ പറഞ്ഞു.

അടുത്ത വര്‍ഷങ്ങളില്‍ 100 മുതല്‍ 150 മില്യന്‍ ഡോളര്‍ വരെ ഉഭയകക്ഷി വ്യാപാരം ഉയര്‍ത്താന്‍ ശ്രമിക്കുമെന്നും അറിയിലെസോത്തോ, മലാവി, ഗാംബിയ എന്നീ രാജ്യങ്ങളിലെ ഹൈക്കമ്മിഷണര്‍മാര്‍, ഓലിയ, യൂറേഷ്യ, മ്യാന്‍മര്‍,ക്യൂബ എന്നീ രാജ്യങ്ങളിലെയും ഇന്ത്യയിലെയും പ്രതിനിധികള്‍, ജോസ് തെറ്റയില്‍, എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ, അങ്കമാലി മുനിസിപ്പല്‍ അധ്യക്ഷന്‍മാത്യു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.