അദാനി വിദ്യാ മന്ദിറും യുണിസെഫും വിദ്യാഭ്യാസ സംരംഭത്തിനായി കൈകോര്‍ക്കുന്നു

Posted on: May 20, 2023

കൊച്ചി : അഹമ്മദാബാദിലെ അദാനി വിദ്യാ മന്ദിര്‍ യുണിസെഫുമായി കൈകോര്‍ത്ത് 2023 ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുമായി ‘യുണിസെഫ് ഓണ്‍ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ്’ നടപ്പാക്കുന്നു. ഗുജറാത്ത് യുണിസെഫ് ഓഫീസ് നടപ്പാക്കുന്ന ഈ പദ്ധതിയുടെ സഹകരണ പത്രം അദാനി വിദ്യാ മന്ദിര്‍ കാമ്പസില്‍ വച്ച് ഒപ്പിട്ടു.

അദാനി ഫൗണ്ടേഷന്റെ കീഴിലുള്ള അദാനി വിദ്യാ മന്ദിര്‍ ആധുനിക സാങ്കേതികവിദ്യയുടെയും പരമ്പരാഗത മൂല്യങ്ങളുടെയും സമ്മിശ്രമായ ഒരു സംവിധാനത്തിലൂടെ ദൈനംദിന പോഷകാഹാരം, പുസ്തകങ്ങള്‍, ഗതാഗത സൗകര്യങ്ങള്‍, യൂണിഫോം തുടങ്ങിയവയ്‌ക്കൊപ്പം പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും നല്‍കുന്നു.

കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചുള്ള യുണൈറ്റഡ് നേഷന്‍സ് കണ്‍വെന്‍ഷനില്‍ വ്യക്തമാക്കിയിട്ടുള്ളതും കാലാവസ്ഥാ പ്രവര്‍ത്തനം, ജീവിത നൈപുണ്യങ്ങള്‍, ബോഡി പോസിറ്റീവിറ്റി ആത്മാഭിമാനം, പോഷകാഹാരം, വിളര്‍ച്ച, ഓണ്‍ലൈന്‍ സുരക്ഷ, സാമ്പത്തിക സാക്ഷരത, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ മുന്‍ഗണനാ മേഖലകളില്‍ പറഞ്ഞിട്ടുള്ളതുമായ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് യുനിസെഫ് ഓണ്‍ കാമ്പസ് നോളജ് ഇനിഷ്യേറ്റീവ് വേദികളും അവസരങ്ങളും സൃഷ്ടിക്കും.

”അദാനി ഫൗണ്ടേഷന്‍ നിയന്ത്രിക്കുന്ന അദാനി വിദ്യാ മന്ദിര്‍, യുണിസെഫുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഈ ആഴത്തിലുള്ള പഠനാനുഭവം ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദാനി ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പ്രീതി അദാനി പറഞ്ഞു. നിരവധി സംവേദനാത്മക സെഷനുകളിലൂടെയും സംസാരിക്കാനുള്ള അവസരങ്ങളിലൂടെയും കുട്ടികള്‍ക്ക് അവബോധവും ഉത്തരവാദിത്തമുള്ളതുമായ പൗരന്മാരായി സ്വയം വികസിപ്പിക്കാനുള്ള മികച്ച അവസരവും ലഭിക്കുമെന്നും ഡോ. പ്രീതി പറഞ്ഞു.