ഇസാഫ് ബാങ്കിന് 44 ശതമാനം വളര്‍ച്ച

Posted on: April 20, 2022

കൊച്ചി : ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2021-22 സാമ്പത്തികവര്‍ഷം മൊത്തം ബിസിനസില്‍ 43.67 ശതമാനം വളര്‍ച്ചനേടി. നിക്ഷേപങ്ങളും വായ്പകളും അടക്കം മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പ
ത്തികവര്‍ഷം 25,019 കോടി രൂപയായി വര്‍ധിച്ചു. തൊട്ടു മുന്‍ വര്‍ഷം ഇത് 17,414 കോടി രൂപയായിരുന്നു.

മൊത്തം നിക്ഷേപം 42.41 ശതമാനമാണ് വര്‍ധിച്ചത്. സേവിംഗ്‌സ് നിക്ഷേപത്തില്‍ 69.88 ശതമാനവും സ്ഥിര നിക്ഷേപത്തില്‍ 36.35 ശതമാനവും വര്‍ധന നേടി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ
അനുപാതം മുന്‍വര്‍ഷത്തെ 19.41 ശതമാനത്തില്‍നിന്ന് 22.85 ശതമാനമായി വര്‍ധിച്ചു.

മൊത്തം നിക്ഷേപം 2021-22 വര്‍ഷത്തില്‍ 12,816 കോടി രൂപയിലെത്തി. മൊത്തം വായ്പകളില്‍ 45.01 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.

TAGS: ESAF Bank |