ഇന്ത്യയിലെ ഏറ്റവും വലിയ ഹൈഡ്രോ പവര്‍ കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതിയുമായി ക്രെഡ്യൂസ്

Posted on: March 3, 2022

ഡല്‍ഹി : ക്ലൈമറ്റ് ചേഞ്ച് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ക്രെഡ്യൂസ് രാജ്യത്തെ ഏറ്റവും വലിയ ഹൈഡ്രോ പവര്‍ കാര്‍ബണ്‍ ക്രെഡിറ്റ് പദ്ധതിയിലേക്ക് പ്രവേശിച്ചു. ക്രെഡ്യൂസ് ടെക്‌നോളജീസ്പ്രൈവറ്റ് ലിമിറ്റഡ്, ഹൈഡല്‍ കണ്‍സള്‍ട്ടന്‍സ് പ്രൈവറ്റ് ലിമിറ്റഡുമായി (എച്ച്‌സിപിഎല്‍-ജെവി) ചേര്‍ന്നാണ് സത്‌ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡില്‍ (എസ്‌ജെവിഎന്‍) ഇന്ത്യയിലെ ഏറ്റവും വലിയ ഹൈഡ്രോ പവര്‍ കാര്‍ബണ്‍ ക്രെഡിറ്റ് പ്രോജക്റ്റ് നടപ്പിലാക്കാനൊരുങ്ങുന്നത്.

സത്‌ലജ് ജല്‍ വിദ്യുത് നിഗമിന്റെ വിന്റേജ് പ്രോജക്റ്റില്‍ നിന്ന് 80 ദശലക്ഷത്തിലധികം കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ഈ പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെടും. ഇത് രാജ്യത്തെ കാര്‍ബണ്‍ ക്രെഡിറ്റുകളുടെ ക്ലെയിമിനും വ്യാപാരത്തിനുമുള്ള ഏറ്റവും വലിയ പൊതു-സ്വകാര്യ സഹകരണമായി മാറും. ഇതോടെ എസ്‌ജെവിഎന്‍ ഏകദേശം 100ദശലക്ഷം ഡോളറിന്റെ വരുമാനം നേടുമെന്നാണ് കണക്കാക്കപ്പെടുന്നത്.

സിഒപി 26 (COP26) ഉച്ചകോടിയില്‍ ഇന്ത്യ പ്രഖ്യാപിച്ചിരുന്നതുപോലെ 2070-ഓടെ നെറ്റ് സീറോ എമിഷന്‍ എന്ന ദൗത്യത്തിലേക്കുള്ള ചുവടുവയ്പ്പ് കൂടിയാണ് ഈ പദ്ധതി. എല്ലാ ഗ്രീന്‍ പ്രോജക്റ്റുകള്‍ക്കും കാര്‍ബണ്‍ ക്രെഡിറ്റുകള്‍ ക്ലെയിം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമായി കംപ്ലയിന്‍സ്, വോളണ്ടറി കാര്‍ബണ്‍ ക്രെഡിറ്റ് സൃഷ്ടിക്കുന്നതിനും സേവനം നല്‍കുന്നതിനുമുള്ള തുടക്കം കൂടിയാണ് പുതിയ പദ്ധതി.

TAGS: Creduce |