രവി പിള്ള കോവിഡ് ദുരന്തബാധിതര്‍ക്ക് 15 കോടി രൂപ സഹായം നല്‍കി

Posted on: June 11, 2021

കൊച്ചി ; കോവിഡ്കാരണം പ്രതിസന്ധിയിലായവര്‍ക്ക് 15 കോടി രൂപയുടെ സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ചെയര്‍മാനുമായ രവി പിള്ള. ഇതില്‍ അഞ്ചുകോടി രൂപപ്രവാസിമലയാളികളെ സഹായിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രിക്ക് കൈമാറുമെന്നും നോര്‍ക്ക റൂട്ട്‌സിലൂടെയാവും വിതരണം ചെയ്യുകയെന്നും രവി പിള്ള അറിയിച്ചു.

പത്തുകോടി രൂപ നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആര്‍.പി. ഫൗണ്ടേഷന്‍ വിതരണം ചെയ്യും. കോവിഡ്കാരണം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള സഹായം, പെണ്‍കുട്ടികളുടെ വിവാഹം, ചികിത്സ ആവശ്യങ്ങള്‍, സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകള്‍ക്കുള്ള സഹായം എന്നിവയ്ക്കാവും വിതരണം ചെയ്യുക.

സഹായത്തിനായുള്ള അപേക്ഷകള്‍ ജനപ്രതിനിധികളുടെയോ കളക്ടറുടെയോ സാക്ഷ്യപത്രത്തോടൊപ്പം സമര്‍പ്പിക്കണം. വിലാസം: ആര്‍.പി. ഫൗണ്ടഷന്‍, പി.ബി. നമ്പര്‍ 23, ഹെഡ് പോസ്റ്റ് ഓഫീസ്, കൊല്ലം-01. ഇ-മെയില്‍: [email protected]