ഇന്ത്യയുടെ ജിഡിപി 9.6 ശതമാനമായി കുറയുമെന്ന് ലോകബാങ്ക്

Posted on: October 9, 2020

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ 9.6 ശതമാനം ഇടിവുണ്ടാകുമെന്ന് ലോക ബാങ്ക്.

കോവിഡ് ലോക്ഡൗണും ഇതുമൂലം ജനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും കാരണം രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യം ഏറ്റവും മോശം തലത്തിലായിരിക്കുമെന്നും ലോക ബാങ്ക് ചൂണ്ടിക്കാട്ടി.

ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐ.എം.എഫ്.) വാര്‍ഷിക യോഗത്തിനു മുന്നോടിയായി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ നിരീക്ഷണം.

 

TAGS: GDP |