വിദേശ യാത്രക്കായുള്ള കോവിഡ് പരിശോധനാ സഹായവുമായി വി എഫ് എസ് ഗ്ലോബല്‍

Posted on: August 17, 2020

കൊച്ചി: വിദേശങ്ങളിലേക്ക് കൊച്ചി, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് യാത ചെയ്യുന്നവര്‍ക്ക് വി എഫ് എസ് ഗ്ലോബല്‍ വെബ്‌സൈറ്റില്‍ ബുക്ക് ചെയ്ത് അംഗീകൃത ലാബറട്ടറികളില്‍ കോവിഡ് പരിശോധനയ്ക്ക് സവസാമ്പിള്‍ നല്‍കാനാവസരം.വീട്ടില്‍ വന്ന് സാംപിള്‍ ശേഖരിക്കുന്നതിനുള്ള സൗകര്യവും ഈ മൂന്ന് നഗരങ്ങളിലും ലഭ്യമാണ്. അതിര്‍ത്തികള്‍ തുറക്കുകയും യാത്രാ നിയന്ത്രണങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിശ്വസനീയമായ കോവിഡ് 19 പരിശോധന പല രാജ്യങ്ങളും നിര്‍ബന്ധമാക്കിയിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്ന തങ്ങളുടെ പൗരന്‍മാരും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ചില രാജ്യങ്ങള്‍ നിഷ്‌കര്‍ഷിക്കുകയാണ്.

വി എഫ് എസ് ഗ്ലോബലിന്റെ വെബ്‌സൈറ്റായ https://www.fsglobal.com/en/individuals/indiacovidtest.html ലാണ് ബുക്ക് ചെയ്യണ്ടത്.  ഓണ്‍ലൈനായി പണമടച്ചശേഷം ആധാര്‍ കാര്‍ഡോ വോട്ടര്‍ഐഡന്റിറ്റി കാര്‍ഡോ പാസ്‌പോര്‍ട്ട് നമ്പറോ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ നല്‍കിയ ശേഷം ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചു ഫീസടക്കണം. കൊച്ചിയിലും ഡല്‍ഹിയിലും പരിശോധനക്കായി ഡോക്ടറുടെ കുറിപ്പടി ആവശ്യമാണ്. പരിശോധനാറിപ്പോര്‍ട്ട് രഹസ്യമായി അതത് വ്യക്തിയുടെ ഇ-മെയിലില്‍ അയച്ചുതരുന്നതാണ്. സ്വീഡന്‍ ആസ്ഥാനമായ വി എഫ് എസ് ഗ്ലോബല്‍ ലോകത്തിലെ ഏറ്റവും വലിയ വിസ ഔട് സോഴ്‌സിംഗ് കമ്പനിയാണ്. 144 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

TAGS: VFS Global |