ആർബിഐ കരുതല്‍ ധനത്തില്‍ നിന്ന് 13,300 കോടി രൂപ കൂടി സംസ്ഥാനങ്ങള്‍ക്ക് നൽകും

Posted on: May 23, 2020

ന്യൂഡല്‍ഹി : സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്  റിസർവ് ബാങ്ക് കരുതൽ ധനത്തിൽ നിന്ന് 13,300 കോടി രൂപ കൂടി സംസ്ഥാനങ്ങൾക്ക് നൽകും. സംസ്ഥാനങ്ങള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കുന്ന കരുതല്‍ ധനത്തിൽ നിന്ന് (കണ്‍സോളിഡേറ്റഡ് സിങ്കിംഗ് ഫണ്ട് – സിഎസ്എഫ്) 13,300 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതായി ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞു.  വിപണി വായ്പകൾ തിരിച്ചടയ്ക്കാന്‍ മാത്രമാണ് പണം ഉപയോഗിക്കാനാവുക.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 1.25 ലക്ഷം കോടി രൂപയാണ് സിഎസ്എഫിലുള്ളത്. റിസര്‍വ് ബാങ്കിന്റെ ഒക്ടോബറിലെ കണക്കനുസരിച്ച് ഇതില്‍ ഏകദേശം 2000 കോടി രൂപയാണ് കേരളത്തിന്റതായുള്ളത്.

TAGS: RBI |