വോഡഫോണ്‍ ഐഡിയയില്‍ 1530 കോടിയുടെ നിക്ഷേപവുമായി വോഡഫോണ്‍ ഗ്രൂപ്പ്

Posted on: April 24, 2020

മുംബൈ : വോഡഫോണ്‍ ഐഡിയയില്‍ 1530 കോടി രൂപയുടെ (20 കോടി ഡോളര്‍) നിക്ഷേപവുമായി ബ്രിട്ടീഷ് കമ്പനിയായ വോഡഫോണ്‍. കോവിഡ് വ്യാപനത്തിനിടയില്‍ വോഡഫോണ്‍ ഐഡിയയുടെ 30 കോടിയോളം ഉപഭോക്താക്കള്‍ക്കും ആയിരക്കണക്കിന് ജീവനക്കാര്‍ക്കും പിന്തുണ നല്‍കുന്നതിനുകൂടിയാണ് കൂടുതല്‍ ഫണ്ട് ലഭ്യമാക്കുന്നതെന്ന് വോഡഫോണ്‍ ഗ്രൂപ്പ് അറിയിച്ചു.

ഇതുവഴി എ. ജി. ആര്‍. കുടിശ്ശികയുടെ ഒരു ഭാഗം തിരിച്ചടയ്ക്കാനും കഴിയുമെന്നാണ് കരുതുന്നത്. വോഡഫോണ്‍ ഇന്ത്യയും ഐഡിയ സെല്ലുലാറും ലയിക്കുന്ന സമയത്ത് എ. ജി. ആര്‍. വിഷയത്തില്‍ ഉണ്ടാകാവുന്ന ബാധ്യത സംബന്ധിച്ച് ഇരുകമ്പനികളും ധാരണയിലെത്തിയിരുന്നു. ഈ ബാധ്യത തീര്‍ക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ കൂടുതല്‍ പണം ലഭ്യമാക്കിയിരിക്കുന്നത്.

TAGS: Vodafone - Idea |