റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിഎം കെയര്‍സ് ഫണ്ടിലേക്ക് 500 കോടി സംഭാവന

Posted on: March 31, 2020

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) കൊറോണ വൈറസ് ആക്രമണത്തിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിലേക്ക് 500 കോടി പ്രഖ്യാപിച്ചു. ഇത് കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത് സര്‍ക്കാരിന് 5 കോടി രൂപവീതവും നല്‍കിയിട്ടുണ്ട്.

കൊറോണ വൈറസ് പ്രതിസന്ധിയെ ഇന്ത്യ ഉടന്‍ തന്നെ കീഴടക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പാണ്. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ ഈ പോരാട്ടത്തില്‍ വിജയിക്കാന്‍ റിലയന്‍സ് കുടുംബം ഒറ്റകെട്ടായി രാജ്യത്തിനൊപ്പമുണ്ടെന്നു റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി പറഞ്ഞു.

COVID 19 മഹാമറിക്കെതിരെ പോരാടാന്‍ രാഷ്ട്രം ഒത്തുചേരുമ്പോള്‍, റിലയന്‍സ് ഫൗണ്ടേഷന്‍ എല്ലാ ഇന്ത്യക്കാരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് ഹോസ്പിറ്റല്‍ സ്ഥാപിക്കാന്‍ ഞങ്ങളുടെ ഡോക്ടര്‍മാരും സ്റ്റാഫും സഹായിച്ചിട്ടുണ്ട്, കൂടാതെ COVID 19 ന്റെ സമഗ്രമായ പരിശോധന, പ്രതിരോധം, ചികിത്സ എന്നിവയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്ന് റിലയന്‍സ് ഫൌണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിതാ അംബാനി അറിയിച്ചു.

കോവിഡ്-19 പ്രതിരോധിക്കാന്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് റിലയന്‍സിന്റെ സംഭാവന:

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 500 കോടി രൂപ
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 കോടി രൂപ
ഗുജറാത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 കോടി രൂപ
ഇന്ത്യയിലെ ആദ്യത്തെ 100 ബെഡ് കോവിഡ് ആശുപത്രി
പി.പി.ഇ സംരക്ഷണ ഗിയറുകള്‍
50 ലക്ഷം ആവശ്യമുള്ളവര്‍ക്ക് ദിവസേന ഭക്ഷണം
ദിവസേന ഒരു ലക്ഷം മാസ്‌കുകള്‍ വീതം നിര്‍മിച്ചു കൊടുക്കുന്നു