റിസര്‍വ് ബാങ്കിന്റെ അക്കൗണ്ടിംഗ് ഇനി ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെ

Posted on: March 25, 2020

ന്യൂഡല്‍ഹി : റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക വര്‍ഷം 2020-21 മുതല്‍ മാര്‍ച്ച് 31 ന് അവസാനിക്കും.  ഇപ്പോൾ ജൂലൈ ഒന്നു മുതൽ ജൂൺ 30 വരെയാണ്  സാമ്പത്തിക വര്‍ഷമായി റിസര്‍വ് ബാങ്ക് കണക്കാക്കുന്നത്. ഇതു മാറ്റി സര്‍ക്കാരിന്റേതുപോലെയാക്കാന്‍ ബാങ്കിന്റെ കേന്ദ്ര ബോര്‍ഡ് തീരുമാനിച്ചു.  നടപ്പു വര്‍ഷം ജൂണ്‍ 30 നു തന്നെയാണ് അവസാനിക്കുക. പുതിയ വര്‍ഷം 2020 ജൂലൈ ഒന്നു മുതൽ  തുടങ്ങി 2021 മാര്‍ച്ച് 31 ന് അവസാനിക്കും.

റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക കണക്കുകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ സാമ്പത്തിക വര്‍ഷ മാറ്റം സഹായിക്കുമെന്ന് ബിമല്‍ ജലാന്‍ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നു. എത്രതുക സര്‍ക്കാരിനു കൈമാറാമെന്നതും മറ്റും നേരത്തെ വ്യക്തമാക്കുന്നത് ബജറ്റ് തയാറാക്കുമ്പോള്‍ സര്‍ക്കാരിനു സഹായകമാകുമെന്നും സമിതി വ്യക്തമാക്കി.