കൊറോണ വൈറസിനെതിരായ പോരാട്ടത്തിന് പിന്തുണയുമായി റിലയൻസ്

Posted on: March 25, 2020

മുംബൈ : കോവിഡ് 19 വൈറസിനെതിരായ ഇന്ത്യയുടെ ഒറ്റക്കെട്ടായ ചെറുത്തുനിൽപ്പിന് ശക്തി പകരാൻ റിലയൻസ് ഇൻഡസ്ട്രീസ്. റിലയൻസ് ഇൻഡസ്ട്രീസിനൊപ്പം റിലയൻസ് ഫൗണ്ടേഷൻ, റിലയൻസ് റീട്ടെയ്ൽ, ജിയോ, റിലയൻസ് ലൈഫ് സയൻസസ് എന്നീ പ്രസ്ഥാനങ്ങളും അവയ്ക്ക് പിന്നിൽ അണിനിരക്കുന്ന ആറു ലക്ഷം റിലയൻസ് കുടുംബാംഗങ്ങളും ചേർന്നാണ് കോവിഡ് 19 വൈറസിന്റെ പ്രതിരോധത്തിനും വ്യാപനം തടയുന്നതിനും കർമ്മ പദ്ധതിയുമായി ഭാരത സർക്കാരിന് കരുത്ത് പകരുന്നത്.

റിലയൻസ് കർമ്മ പദ്ധതിയിലെ പ്രധാന ഇനങ്ങൾ ചുവടെ :

1) റിലയൻസ് ഫൌണ്ടേഷനും ആർഐഎൽ ആശുപത്രിയും

എ) കോവിഡ് 19 ചികിത്സയ്ക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ആശുപത്രി.

ഇന്ത്യയിലെ പ്രഥമ കോവിഡ് ചികിത്സയ്ക്ക് മാത്രമായുള്ള ആശുപത്രിയായ സർ.എച്ച്.എൻ.റിലയൻസ് ഫൌണ്ടേഷൻ ഹോസ്പിറ്റൽ
മുംബൈയിലെ സെവൻ ഹിൽസിലാണ് ഒരുങ്ങുന്നത്. സർ.എച്ച്.എൻ.റിലയൻസ് ഫൌണ്ടേഷൻ കേവലം രണ്ടാഴ്ച കൊണ്ടാണ് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷനുമായി (ബിഎംസി) സഹകരിച്ചുകൊണ്ട് നൂറു കിടക്കകളുള്ള ഈ ആശുപത്രി രാജ്യത്തിനായി സമർപ്പിക്കുന്നത്.കോവിഡ് 19 പോസിറ്റീവ് രോഗികൾക്ക് മാത്രമായുള്ള ഈ ആശുപത്രിയിൽ സാമൂഹ്യ വ്യാപനം തടയുന്നതിനും വൈറൽ ബാധ നിയന്ത്രിക്കുന്നതിനുമായി ഒരു ‘നെഗറ്റീവ് പ്രഷർ റൂം – നെഗറ്റീവ് പ്രഷർ റൂം തയാറാക്കിയിട്ടുണ്ട്.

ആശുപത്രിയിലെ എല്ലാ കിടക്കകളോട് അനുബന്ധിച്ചും വെന്റിലേറ്റർ,പേസ് മേക്കർ,ഡയാലിസിസ് ഉപകരണം തുടങ്ങി എല്ലാവിധത്തിലുമുള്ള ജീവൻ രക്ഷാ ഉപാധികളും സജ്ജീകരിച്ചിട്ടുണ്ട്.

ബി) ലോകോത്തര നിലവാരത്തിലുള്ള സർ, എച്ച്. എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നും എത്തുന്ന കോവിഡ് 19 രോഗബാധ സംശയിക്കുന്ന സഞ്ചാരികളെയും അവരുമായി അടുത്ത ബന്ധം പുലർത്തിയവരെയും നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും ഐസോലെഷൻ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.

സി) വിവിധ നഗരങ്ങളിലെ സൗജന്യ ഭക്ഷണ പദ്ധതി.

ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ഇതര സന്നദ്ധ സംഘടനകളുമായി സഹകരിച്ചുകൊണ്ട് കോവിഡ് 19 ബാധ മൂലം ഒറ്റപ്പെട്ട നിലയിൽ കഴിയുന്നവർക്കും ലോക്ക് ഡൗൺ മൂലം ഒറ്റപ്പെട്ടവർക്കും സൗജന്യമായി ഭക്ഷണം എത്തിക്കുന്ന പദ്ധതിയും റിലയൻസ് ആവിഷ്‌ക്കരിച്ചു.

ഡി) ലോധിവാലിയിലെ സുസജ്ജമായ ഐസോലെഷൻ സൗകര്യം.

മഹാരാഷ്ട്രയിലെ ലോധിവാലിയിൽ റിലയൻസ് ഇൻഡസ്ട്രീസ് നിർമ്മിച്ച സുസജ്ജമായ ഐസോലെഷൻ സൗകര്യങ്ങൾ ഇതിനകം ജില്ലാ നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു.

2) റിലയൻസ് ലൈഫ് സയൻസസ് :

അധികമായി ആവശ്യം വരുന്ന കോവിഡ് 19 ടെസ്റ്റ് കിറ്റുകളും അനുബന്ധ സാമഗ്രികളും റിലയൻസ് ഇറക്കുമതി ചെയ്യും.കൂടാതെ .റിലയൻസ് ലൈഫ് സയൻസസിലെ ഡോക്ടർമാരും ഗവേഷകരും രാപകലില്ലാതെ ഈ മഹാമാരിക്ക് മറുമരുന്ന് കണ്ടെത്താനുള്ള അശ്രാന്ത പരിശ്രമത്തിലാണ്..

3) ആരോഗ്യ പ്രവർത്തകർക്കായുള്ള മാസ്‌ക്കുകളും ഇതര സ്വയം സംരക്ഷണ കവച-വസ്ത്രങ്ങളും :

റിലയൻസ് ഇൻഡസ്ട്രീസ് കൊറോണ ബാധയ്‌ക്കെതിരെ പോരാടുന്ന രാജ്യത്തെ ആരോഗ്യപ്രവർത്തകരുടെ അടിയന്തര ഉപയോഗത്തിനായി പ്രതി ദിനം ഒരു ലക്ഷം ഫേസ് മാസ്‌കുകളും വൻ തോതിൽ സ്വയം സംരക്ഷണ കവച -വസ്ത്രങ്ങളും നിർമ്മിച്ച് കൊണ്ടിരിക്കുകയാണ്.

4) റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് മഹാരാഷ്ട്ര

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടിയുടെ പ്രാഥമിക സഹായം പ്രഖ്യാപിച്ചു.

5) ജിയോയുടെ ‘ കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ’ ഉദ്യമം

ഇന്ത്യയൊട്ടാകെ സാമൂഹ്യ അകലം പാലിക്കേണ്ടി വരുന്ന പശ്ചാത്തലത്തിൽ ഓരോ വ്യക്തിക്കും തന്റെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സഹപ്രവർത്തകരുമായും ബിസിനസ് സമൂഹവുമായുമൊക്കെ ബന്ധം പുലർത്തേണ്ടത് അത്യാവശ്യമാണ്.ഇന്ത്യ ഒന്നാകെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനായി ജിയോ ആവിഷ്‌കരിച്ച പദ്ധതിയാണ് ‘ കൊറോണ ഹാരേഗാ, ഇന്ത്യ ജീത്തേഗാ’. ഇത് ഓരോ ഇന്ത്യക്കാരനേയും റിമോട്ട് വർക്കിംഗ് – റിമോട്ട് ലേണിംഗ്-റിമോട്ട് എൻഗേജ്‌മെന്റ്-റിമോട്ട് കെയർ എന്നിവയിലൂടെ മറ്റുള്ളവരുമായി സുരക്ഷിതമായി ബന്ധം പുലർത്താനും ജീവിതം ഗുണപരമായും പ്രത്യുൽപ്പന്നപരമായും മുന്നോട്ട് നയിക്കാനും സഹായിക്കും.

എ) ലോകത്തിലെ ഏറ്റവും വലിയ സഹകരണ പ്ലാറ്റ് ഫോം:

ജിയോ തങ്ങളുടെ ഡിജിറ്റൽ സാങ്കേതിക മികവും ആഗോള ഐ ടി ഭീമനായ മൈക്രോസോഫ്റ്റിന്റെ ഓഫീസ് 365 ന്റെ ടീം വർക്ക് സാങ്കേതിക തികവും സംയോജിപ്പിച്ച് കൊണ്ട് വിവിധ മേഖലയിലുള്ള വ്യക്തികൾക്ക് വിശിഷ്യാ വിദ്യാർഥികൾക്കും വിദ്യാഭ്യാസ-ആരോഗ്യ പ്രസ്ഥാനങ്ങൾക്കും തങ്ങളുടെ പ്രൊഫഷണൽ ജീവിതം തികച്ചും അനിവാര്യമായ സാമൂഹിക അകലം പാലിക്കലിന്റെ ഈ കാലത്ത് സുഗമായി മുന്നോട്ട് കൊണ്ട് പോകുന്നതിനുള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

1) ആരോഗ്യ ശുശ്രൂഷ വീട്ടിൽ

ലക്ഷണം പരിശോധിക്കൽ ഈ സംവിധാനം ഉപയോക്താക്കൾക്ക് സ്വന്തം വീട്ടിലിരുന്നു തന്നെ രോഗ ലക്ഷണങ്ങൾ പരിശോധിച്ചു ബോധ്യപ്പെടാൻ സഹായിക്കുന്നു.ഇത് കൊറോണ ബാധയെ ത്തുടർന്നുണ്ടായ അഭൂതപൂർവമായ തിരക്ക് മൂലം അതി സമ്മർദ്ദത്തിലായ രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്കും ആരോഗ്യ സംവിധാനത്തിനു തന്നെയും സമ്മർദ്ദം ലഘൂകരിക്കുവാൻ സഹായായിക്കുന്നു.കൂടാതെ ഉപയോക്താവിന് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും നിർദേശങ്ങളും ലഭ്യമാക്കുന്നതിനും ഈ സംവിധാനം സഹായിക്കുന്നു.
മൈ ഗവണ്മെന്റ് കൊറോണ ഹെൽപ്പ്‌ഡെസ്‌ക് : സോഷ്യൽ മീഡിയയിൽ കൊറോണ വൈറസിനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുകയും അതുമൂലം വലിയ പരിഭ്രാന്തി ഉടലെടുക്കു കയും ചെയ്യുന്ന സാഹചര്യത്തിൽ അത്തരം പ്രചരണങ്ങൾ തടയുവാനായി കേന്ദ്ര സർക്കാർ റിലയൻസ് ജിയോയുടെ സഹകരണത്തോടെ വാട്ട്സ്ആപ്പിൽ ഒരു ചാറ്റ്‌ബോട്ട് ആരംഭിച്ചു.ഈ ചാറ്റ് ബോട്ട് വഴി വൈറസിനെ പറ്റിയുള്ള ജനങ്ങളുടെ ചോദ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിനും പരിശോധിച്ച വിവരങ്ങളും ഔദ്യോഗിക ഉപദേശങ്ങളും പൊതുജനങ്ങൾക്ക് നൽകാനും സാധിക്കും. 901351515 എന്ന മൊബൈൽ നമ്പറിലേക്ക് ഒരു വാട്ട്സ്ആപ്പ് അയച്ചുകൊണ്ട് ‘മൈ ഗവണ്മെന്റ് കൊറോണ ഹെൽപ്പ്‌ഡെസ്‌ക്’ ആക്‌സസ് ചെയ്യാൻ കഴിയും. ഇതിലൂടെ കൊറോണ വൈറസിന്റെ വിവിധ രോഗ ലക്ഷണങ്ങൾ,ഹെൽപ്പ്‌ലൈൻ നമ്പറുകൾ,മേഖലയിലെ ബാധിത കേസുകളെക്ൾകുറിച്ചുള്ള ആധികാരിക വിവരങ്ങൾ സർക്കാർ നിർദ്ദേശങ്ങൾഎന്നിവ പൊതുജനങ്ങൾക്ക് ലഭ്യമാകും.
ആരോഗ്യ മന്ത്രാലയത്തിൽ നിന്നും ലഭിക്കുന്ന വിശ്വാസ്യവും ഔദ്യോഗിവുമായ ഡാറ്റയാണ് ചാറ്റ്‌ബോട്ടിനെ പിന്തുണയ്ക്കുന്നത്.കൂടാതെ ഇത് തത്സമയം അപ്ഡേറ്റ് ചെയ്യുകയുമാണ്.
ഒരു സംഭാഷണ എഐ പ്ലാറ്റ്ഫോമും റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനവുമായ ജിയോ ഹാപ്റ്റിക് ടെക്‌നോളജീസാണ് ഈ ചാറ്റ് ബോട്ട് വികസിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തത്.ഇന്നത്തെ സാഹചര്യത്തെക്കുറിച്ചു കൃത്യമായ അവബോധം വളർത്തുന്നതിനെക്കുറിച്ചും ജനങ്ങളെ ബോധവൽക്കരിക്കുന്നതിനും ഈ ചാറ്റ് ബോട്ട് സഹായിക്കും.

വീട്ടിലിരുന്നു ഡോക്ടറുടെ ഉപദേശം തേടാം : വീട്ടിലിരുന്നു കൊണ്ട് തന്നെ ബന്ധപ്പെട്ട ഫിസിഷ്യനുമായോ ഡോക്ടരുമായോ നേരിട്ട് ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കാനും ആവശ്യമെങ്കിൽ മെഡിക്കൽ സഹായം തേടാനുമുള്ള ദ്രുതവും ലളിതവുമായ സംവിധാനം.
ലളിതവും സുരക്ഷിതവുമായ ഒരു ഏകജാലക ഹബിലൂടെ ചാറ്റ്-വീഡിയോ-വോയിസ്-ഹെൽത്ത് കെയർ ടൂൾസ് സേവനങ്ങൾ ലഭ്യമാകുന്നു.

ഇലക്ട്രോണിക്‌സ് ഹെൽത്ത് റെക്കോർഡ്സ്,ബിസിനസ് & ഓഫീസ് ആപ്പ്‌സ് എനിവയിലൂടെ യഥാസമയം രോഗിയുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുവാനുള്ള സൗകര്യം.

2) പഠനം വീട്ടിൽ നിന്നും :

വിദ്യാർഥികൾക്കും അധ്യാപകർക്കും വീഡിയോ കാളിംഗിനുപരിയായി ക്ലാസ്സ് റൂം സെഷൻസ് ആസൂത്രണം ചെയ്യുവാനും ഡോകുമെന്റ്‌സ് & സ്‌ക്രീൻ ഷെയറിംഗിനും ലൈവായി യഥാസമയം സംശയ ദൂരീകരണത്തിനുള്ള ഇൻഫോർമൽ ചാറ്റ്- ചാനൽസ് സംവിധാനങ്ങൾ തുടങ്ങിയവ വീട്ടിൽ നിന്നുള്ള പഠനം ലളിതമാക്കുന്നു.

ഇത് കൂടാതെ കമ്മ്യൂണിക്കേഷൻ ഹബ്ബിലൂടെ അതത് അധ്യായന വർഷത്തേക്കുള്ള എല്ലാ പഠന വിഷയങ്ങളും സ്റ്റോർ ചെയ്യുന്നതിനുള്ള ഫ്രീ സ്റ്റോറേജ് സ്‌പേസ് വ്യക്തികൾക്കും ടീമിനും ലഭ്യമാകുന്നു.

3) ജോലി വീട്ടിൽ നിന്നും :

ഈ സംവിധാനം ഉപഭോക്താക്കൾക്ക് ഓഡിയോ-വീഡിയോ മീറ്റിംഗുകൾ സംഘടിപ്പിക്കുന്നതിനും വിവിധ തലത്തിലുള്ളവരുമായി സംവദിക്കുന്നതിനും ഫയലുകൾ പങ്കിടുന്നതിനും സഹായിക്കുന്നു.
മീറ്റിംഗുകൾ റെക്കോർഡ് ചെയ്യുനതിലൂടെയും സ്‌ക്രീൻ ഷെയറിംഗ് ചെയ്യുന്നതിലൂടെയും ഡോകുമെന്റ്‌സുകൾ എളുപ്പത്തിൽ കൈമാറാനും സൂക്ഷിക്കാനും തുടർന്നു ഇവ എളുപ്പത്തിൽ പരിശോധിക്കുവാനും സാധിക്കുന്നതിലൂടെ പ്രൊഡക്റ്റിവിറ്റി വർദ്ധിക്കുന്നു.
എല്ലാവിധത്തിലുമുള്ള കമ്മ്യൂണിക്കേഷൻ ആവശ്യങ്ങൾക്കും ഉതകുന്ന ഈ സംവിധാനത്തിൽ അൺ ലിമിറ്റഡ് മെസ്സേജിംഗ്,ഷെഡ്യൂളിംഗ്,ചാറ്റ്-ആപ്പ് സേർച്ച് എന്നിവ ലഭ്യമാണ്.

ബി) ബ്രോഡ്ബാൻഡ് വീട്ടിലേക്ക് :

ജിയോ ഫൈബർ,ജിയോ ഫൈ,മൊബൈൽ ഇന്റർനെറ്റ് എന്നീ സേവനങ്ങളിലൂടെ ലോകോത്തര നിലവാരത്തിലുള്ളതും പരിപൂർണ്ണമായി ആശ്രയിക്കാവുന്നതുമായ ഇന്റെർനെറ്റ് സേവനങ്ങളാണ് ജിയോ നൽകി വരുന്നത്.

സി) ജിയോ ഫൈബർ :കോവിഡ് രോഗബാധയുടെ ഈ കാലത്ത് സ്വന്തം വീട്ടിലോ ഐസോലെഷനിലോ ഹോസ്പിറ്റലിൽ നിരീക്ഷണത്തിലോ തുടരുമ്പോഴും എല്ലാവരും എപ്പോഴും കണക്ടഡ് ആയിരിക്കും എന്നുറപ്പ് വരുത്താനായി ജിയോ തങ്ങളുടെ ബേസിക് ജിയോ ഫൈബർ കണക്ടിവിറ്റി ഈ പ്രത്യക കാലയളവിൽ 10 എംബിപിഎസ് സ്പീഡിൽ സർവീസ് ചാർജ്ജ് ഈടാക്കാതെ ഭൌമശാസ്ത്രപരമായി സാധ്യമാകുന്ന ഇടങ്ങളിൽ നൽകി വരുന്നു.കൂടാതെ ആവശ്യമുള്ള ഉപഭോക്താക്കൾക്ക് തിരിച്ചു കിട്ടുന്ന ഒരു മിനിമം ഡിപ്പോസിറ്റ് നൽകിയാൽ ഗേറ്റ് വേ റൂട്ടറുകളും നൽകുന്നതായിരിക്കും.രാജ്യമൊട്ടാകെയുള്ള നിലവിലെ ജിയോ ഫൈബർ ഉപഭോക്താക്കൾക്ക് ജിയോ എല്ലാ പ്ലാനുകളിലും ഡബിൾ ഡാറ്റയും നൽകുന്നതായിരിക്കും.

ഡി) മൊബിലിറ്റി : ജിയോ എല്ലാ 4ജി ഡാറ്റ ആഡ് ഓൺ വൗച്ചറുകളിലും ഡബിൾഡാറ്റ നൽകുന്നതായിരിക്കും. കൂടാതെ നോൺ-ജിയോ വോയിസ് കാളിംഗ് മിനിട്ടുകൾ ഈ വൌച്ചറിന് ഒപ്പം അധിക തുക ഈടാക്കാതെ നൽകും.രാജ്യത്തുടനീളം അഭംഗുരം സർവീസ് ലഭിക്കുന്നതിനായി കൂടുതൽ ജീവനക്കാരെ റൊട്ടേഷൻ വ്യവസ്ഥയിൽ ഇരുപത്തിനാല് മണിക്കൂറും ലഭ്യമാക്കും.

ഇതിനെക്കുറിച്ച് കൂടുതലായറിയാൻ മൈ ജിയോ ആപ്പ് ഡൌൺലോഡ് ചെയ്യുകയോ ംംം.ഷശീ.രീാ/ഷശീീേഴലവേലൃ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.

4) എമർജൻസി സർവീസ് വാഹനങ്ങൾക്ക് സൗജന്യ ഇന്ധനം :

ചുവടെയുള്ള ഗതാഗതാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന എമർജൻസി സർവീസ് വാഹനങ്ങൾക്ക് സൗജന്യ ഇന്ധനം റിലയൻസ് നൽകും.

എ)കോവിഡ് 19 രോഗികളെ ക്വാറന്റൈൻ-ഐസോലേഷൻ ആവശ്യങ്ങൾക്കായി ആശുപത്രിയിലേക്കും തിരിച്ചും കൊണ്ട് വരാനായുള്ള ആവശ്യത്തിനു.

ബി)സർക്കാർ ലിസ്റ്റ് പ്രകാരം ക്വാറന്റൈൻ ചെയ്യേണ്ട ആൾക്കാരെ കൊണ്ട് വരുന്ന ആവശ്യത്തിനു.

5) റിലയൻസ് റീട്ടയിൽ:

റിലയൻസിന്റെ ഉടമസ്ഥതയിലുള്ള 736 ഗ്രോസറി സ്റ്റോറുകളിലും നിത്യപയോഗ സാധനങ്ങളുടെയും ലഭ്യത ഉറപ്പ് വരുത്തും.സാധ്യമായ ഇടങ്ങളിൽ റിലയൻസ് സ്റ്റോറുകൾ രാവിലെ ഏഴു മണി മുതൽ രാത്രി 11 വരെ ഉറപ്പ് വരുത്തും.