വോഡഫോണ്‍ ഐഡിയ പോസ്റ്റ്പെയ്ഡ് സേവനങ്ങള്‍ ഇനി വോഡഫോണ്‍ റെഡ് ബ്രാന്‍ഡില്‍

Posted on: February 13, 2020

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികോം സേവന ദാതാക്കളായ വോഡഫോണ്‍ ഐഡിയ പ്രീമിയം ബ്രാന്‍ഡായ വോഡഫോണ്‍ റെഡിനു കീഴിലുള്ള എല്ലാ പോസ്റ്റ്പെയ്ഡ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും തങ്ങളുടെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമാക്കും. മുംബൈയില്‍ തുടക്കം കുറിക്കുന്ന സേവനം വരും മാസങ്ങളില്‍ ഘട്ടംഘട്ടമായി മറ്റ് സര്‍ക്കിളുകളിലേക്കും വ്യാപിപ്പിക്കും.

ഓരോ സര്‍ക്കിളുകളിലെയും വോഡാഫോണ്‍ ഐഡിയ ബ്രാന്‍ഡ് സ്റ്റോറുകളില്‍ നിന്നും ഡിജിറ്റല്‍ ചാനലുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് വോഡഫോണ്‍ റെഡ് പോസ്റ്റ്പെയ്ഡ് പ്ലാനുകള്‍ ലഭ്യമാണ്. ഉപയോഗവും, താല്‍പര്യവും അനുസരിച്ച് പുതിയ ഉപഭോക്താക്കളെ നേരിട്ട് വോഡഫോണ്‍ റെഡ് പ്ലാനില്‍ ഉള്‍പ്പെടുത്തും. ഐഡിയ ബ്രാന്‍ഡിന്റെ പോസ്റ്റ്പെയ്ഡ് ഓഫറായ ഐഡിയ നിര്‍വാണ ഉപഭോക്താക്കളെ വോഡഫോണ്‍ റെഡ് പ്ലാനിലേക്ക് മാറ്റും. എന്റര്‍പ്രൈസ് ഐഡിയ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കും മാറ്റം ബാധകമാണ്.

വോഡഫോണ്‍ റെഡ് ബ്രാന്‍ഡിന് കീഴില്‍ ഒറ്റ കമ്പനി, ഒറ്റ നെറ്റ്വര്‍ക്ക് എന്ന ആശയമാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ബൃഹത്തായ ഉപഭോക്തൃ സൗഹൃദ നിരക്കിലുള്ള പ്ലാനിനു കീഴില്‍ മൂല്യമേറിയ നേട്ടങ്ങള്‍ക്കനുസരിച്ച് ടെലികോം മേഖലയിലെ ഏറ്റവും മികച്ച പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാമെന്നും പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി, ഉയര്‍ന്ന ഡാറ്റ, രാജ്യാന്തര കോളുകള്‍, സൗജന്യ വോഡഫോണ്‍ പ്ലേ, ആമസോണ്‍ പ്രൈം, നെറ്റ്ഫ്ളിക്സ് എന്നിവയ്ക്കൊപ്പം, മറ്റനേകം നേട്ടങ്ങളും ആസ്വദിക്കാനാവുമെന്നും വോഡഫോണ്‍ ഐഡിയ മാര്‍ക്കറ്റിങ് ഡയറക്ടര്‍ അവ്നീഷ് ഖോസ്ല പറഞ്ഞു.

പ്രീപെയ്ഡ് ഉല്‍പ്പന്നങ്ങള്‍ രാജ്യമൊട്ടാകെ വോഡഫോണ്‍, ഐഡിയ ബ്രാന്‍ഡുകള്‍ക്കു കീഴില്‍ ലഭ്യമാകുന്നത് തുടരും. ഇഷ്ടപ്പെട്ട ബ്രാന്‍ഡിന് കീഴില്‍ ഉപഭോക്താക്കള്‍ക്ക് സേവനങ്ങളും നേട്ടങ്ങളും ആസ്വദിക്കാം.

ശക്തമായ രണ്ട് നെറ്റ്വര്‍ക്കുകളുടെ സംയോജനത്തിലൂടെയും ഡൈനാമിക് സ്പെക്ട്രം റീ-ഫാമിങ് (ഡിഎസ്ആര്‍), എം-എംഐഎംഒ, ടിഡിഡി, സ്മോള്‍ സെല്‍സ് തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകളിലൂടെയും രണ്ട് ബ്രാന്‍ഡിന്റെയും ഉപഭോക്താക്കള്‍ക്ക് കൂട്ടായ്മയുടെ ശക്തി ആസ്വദിക്കാം. വര്‍ധിച്ച 4ജി കവറേജ്, കൂടുതല്‍ ശേഷി, ശക്തമായ നെറ്റ്വര്‍ക്ക് തുടങ്ങിയവയും ഉപഭോക്താവിന്റെ അനുഭവ തലം ഉയര്‍ത്തുന്നു. 14 സര്‍ക്കിളുകളിലും രാജ്യമൊട്ടാകെ 78 ശതമാനം ജില്ലകളിലും ഇപ്പോള്‍ ലഭ്യമായ ടര്‍ബോനെറ്റ് 4ജി 2020 മാര്‍ച്ചോടെ രാജ്യമൊട്ടാകെ ലഭ്യമാകും.

TAGS: Vodafone - Idea |