13
Monday
May 2024
May 2024
എയർ ഏഷ്യ സിഇഒ ടോണി ഫെർണാണ്ടസ് രാജിവെച്ചു
Posted on: February 5, 2020
മുംബൈ : എയർബസ് വിമാനങ്ങൾക്ക് കരാർ നൽകിയതിൽ ക്രമക്കേട് ആരോപണം ഉയർന്നതിനെത്തുടർന്ന് മലേഷ്യൻ വിമാനക്കമ്പനിയായ എയർ ഏഷ്യയുടെ സിഇഒ ടോണി ഫെർണാണ്ടസ്, എക്സിക്യൂട്ടീവ് ചെയർമാൻ ദീൻ മെരാനൻ എന്നിവർ പദവികളിൽ നിന്ന് രണ്ടുമാസത്തേക്ക് വിട്ടുനിൽക്കും. ആരോപണത്തിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലാണിത്.
വിമാനങ്ങൾക്ക് കരാർ ലഭിക്കുന്നതിനായി എയർബസ്, എയർ ഏഷ്യയുടെ രണ്ടു പ്രധാന എക്സിക്യൂട്ടീവുകൾ സ്പോൺസർ ചെയ്യുന്ന സ്പോർട്സ് ടീമിന് അഞ്ചുകോടി ഡോളർ (ഏകദേശം 350 കോടി രൂപ) നൽകിയെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. എയർബസ് ഇടപാടുകളിലെ അഴിമതിസംബന്ധിച്ച് ഫ്രാൻസ്, ബ്രിട്ടൻ, അമേരിക്ക എന്നിവിടങ്ങളിൽ നടക്കുന്ന അന്വേഷണത്തിലാണ് എയർ ഏഷ്യയുടെ പേരും ഉയർന്നിരിക്കുന്നത്.
TAGS: AirAsia | Tony Fernandes |
News in this Section
Related News