ബൈജൂസ് ലാഭത്തിലേക്ക്

Posted on: December 20, 2019

കൊച്ചി : വിദ്യാഭ്യാസ ടെക്‌നോളജി രംഗത്തെ ലോകത്തിലെ ഏറ്റവും വലിയ ബ്രാന്‍ഡായി മാറിയ ബൈജൂസ് ലാഭത്തിലേക്ക്. ബൈജുവിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്റ് ലേണ്‍ 2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം 20.16 കോടി രൂപയുടെ ലാഭം നേടി. രാജ്യത്തെ വന്‍കിട സ്റ്റാര്‍ട്ടപ്പുകളില്‍ ലാഭത്തിലെത്തുന്ന ആദ്യ കമ്പനി എന്ന നേട്ടവും ഇതോടെ ബൈജൂസ് എന്ന നേട്ടവും ഇതോടെ ബൈജൂസ് സ്വന്തമാക്കിയിരിക്കുകയാണ്.

2017-18 സാമ്പത്തിക വര്‍ഷം 28.65 കോടി രൂപയുടെ അറ്റ നഷ്ടത്തിലായിരുന്നു കമ്പനി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 3,000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,341 കോടി രൂപയായിരുന്നു അറ്റ വരുമാനം. 2017-18 സാമ്പത്തിക വര്‍ഷത്തെക്കാള്‍ 490 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
കമ്പനിക്ക് നാലു കോടി രജിസ്‌ട്രേഡ് ഉപഭോക്താക്കളും 28 ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബ്രര്‍ മാരുമാണ് ഉള്ളത്. കഴിഞ്ഞ 12 മാസത്തിനിടെ ഒരു വിദ്യാര്‍ത്ഥി ആപ്ലിക്കേഷനില്‍ ചെലവഴിക്കുന്ന ശരാശരി സമയം 64 മിനിറ്റില്‍ നിന്ന് 71 മിനിറ്റായി ഉയര്‍ന്നു.