സിഎ വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനം : ഐസിഎഐ പ്രസിഡന്റ്

Posted on: November 19, 2019

കൊച്ചി : രാജ്യത്തെ സിഎ വിദ്യാര്‍ഥികള്‍ക്കായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സംവിധാനവും ഒബ്ജക്റ്റിവ് മാതൃകാ ചോദ്യങ്ങളും നടപ്പാക്കിയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ പ്രസിഡന്റ് പ്രഫുല്ല പ്രേംസുഖ് ഛാജദ്. ഐസിഎഐ ദക്ഷിണേന്ത്യാ സമ്മേളനം തോമസ് ചാഴികാടന്‍ എംപി ഉദ്ഘാടനം ചെയ്തു.

ഇന്ത്യയില്‍ സി എ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കു മറ്റു രാജ്യങ്ങളില്‍ പ്രാക്ടീസ് തദ്ദേശീയ പരീക്ഷകള്‍ പാസ്സാക്കണം. ഇതൊഴിവാക്കാന്‍ പതിനഞ്ചോളം രാജ്യങ്ങളുമായി ധാരണാപത്രം ഒപ്പുവച്ചതായി ഛാജദ് പറഞ്ഞു. ഈ രാജ്യങ്ങളില്‍ പരീക്ഷകള്‍ വീണ്ടും എഴുതുന്നത് ഒഴിവാക്കാം.

ഐസിഎഐയും കുവൈത്ത് അക്കൗണ്ടന്റ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷനും തമ്മിലുള്ള ധാരണാപത്രം കേന്ദ്രം അംഗീകരിച്ചു. കോര്‍പറേറ്റ് ഭരണം, സാങ്കേതിക ഗവേഷണം, ക്വാളിറ്റി അഷൂറന്‍സ് എന്നീ മേഖലകളില്‍ ഇതോടെ ഇന്ത്യയും കുവൈത്തും സഹകരിക്കും. ഐസിഎഐ വൈസ് പ്രസിഡന്റ് അതു കുമാര്‍ ഗുപ്ത, കാനറ ബാങ്ക് ചെയര്‍മാന്‍ ടി. എന്‍. മനോഹരന്‍, ബാബു ഏബ്രഹാം കള്ളിവയലില്‍, എസ്‌ഐഅര്‍സി ചെയര്‍മാന്‍ ജോമോന്‍ കെ. ജോര്‍ജ്ജ്, സെക്രട്ടറി കെ. ജലപതി, എറണാകുളം ശാഖാ അധ്യക്ഷന്‍ പി. ആര്‍. ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.