അമിതാവ് ഘോഷിന് ജ്ഞാനപീഠം

Posted on: December 15, 2018

ന്യൂഡല്‍ഹി : ഇംഗ്ലീഷ് ഭാഷയില്‍ ആദ്യ ജ്ഞാനപീഠം സ്വന്തമാക്കി പ്രസിദ്ധ എഴുത്തുകാരന്‍ അമിതാവ് ഘോഷ്. സാഹിത്യ മേഖലയിലെ മികച്ച സംഭാവനയ്ക്ക് നല്‍കുന്ന ജ്ഞാനപീഠം ഇതാദ്യമായാണ് ഒരു ആംഗ്ലോ – ഇന്ത്യന്‍ എഴുത്തുകാരന് ലഭിക്കുന്നത്.

ഭൂതകാലത്തെയും വര്‍ത്തമാനകാലത്തെയും കോര്‍ത്തിണക്കിക്കൊണ്ടുള്ളതാണ് അമിതവിന്റെ കൃതികളെന്ന് 54-ാമത് ജ്ഞാനപീഠ പുരസ്‌ക്കാരം പ്രഖ്യാപിച്ചുകൊണ്ട് പുരസ്‌ക്കാര സമിതി പറഞ്ഞു.