മൈജി ഇനി ഇരങ്ങാലക്കുടയിലും, മാഹിയിലും

Posted on: December 1, 2022

തൃശൂര്‍ : ലേറ്റസ്റ്റ് ടെക്‌നോളജിയുടെ വലിയ ചോയ്‌സ് ഏറ്റവുമാദ്യം നല്‍കാന്‍ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിക്കുന്നു. 3ന് 10.30ന് പ്രശസ്ത സിനിമാതാരം ഹണി റോസ് സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അന്നേദിവസം പുതിയ മൈജി സ്റ്റോര്‍ മാഹിയിലും പ്രവര്‍ത്തനംആരംഭിക്കും. ഉദ്ഘാടനം പുതുച്ചേരി എംഎല്‍എ രമേഷ് പറമ്പത്ത് 10.30ന് നിര്‍വഹിക്കും.

ഉദ്ഘാടന ദിവസം ലാഭം ഈടാക്കാതെ പ്രൊഡക്റ്റുകള്‍ വന്‍വിലക്കുറവില്‍ വാങ്ങാനുള്ള സുവര്‍ണാവസരമാണ് മൈജി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കൂടാതെ വമ്പിച്ച ഉദ്ഘാടന ഓഫറുകളും. അതിവിപുലമായ ഹോം അപ്ലൈന്‍സസ്, കിച്ചണ്‍ അപ്ലൈന്‍സസ്, ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ് കളക്ഷനാണ് ഇരിങ്ങാലക്കുട മൈജി ഫ്യൂച്ചര്‍ സ്റ്റോറിന്റെ സവിശേഷത. നിലവില്‍ ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിച്ചുവരുന്ന മൈജി സ്റ്റോറിന് പുറമെയാണ് ഈ വലിയ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ എത്തുന്നത്.

ചരിത്രമുറങ്ങുന്ന മാഹിയ്ക്ക് ലേറ്റസ്റ്റ് ടെക്‌നോളജിയുടെ ഏറ്റവും വലിയ ചോയ്‌സ് നല്‍കുവാന്‍ പുതിയ മൈജി ഷോറൂമില്‍ ടിവി, ഏസി, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, മ്യൂസിക് സിസ്റ്റം, സ്മാര്‍ട്ട് വാച്ച് മറ്റ് ഡിജിറ്റല്‍ അക്‌സസറീസ് തുടങ്ങി എല്ലാ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റുകളുടേയും അതിവി
പുല കളക്ഷന്‍ ഒരുക്കിയിരിക്കുന്നു. മൈജിയുടെ 17-ാം വാര്‍ഷികത്തോടനുബന്ധിച് 100 ദിനം നീളുന്ന സൂപ്പര്‍ ഹിറ്റ് ഡിസ്‌ക്കൗണ്ട്‌സെയിലുമുണ്ട്. വേള്‍ഡ് കപ്പ് ആവേശം സ്വീകരണമുറിയിലെത്തിക്കാന്‍ വലിയ ടിവികള്‍ ചെറിയ വിലയില്‍ സ്വന്തമാക്കാം.

സ്മാര്‍ട്ട്‌ഫോണുകള്‍ സൂപ്പര്‍സ്മാര്‍ട്ട് വിലകളില്‍ പോക്കറ്റിലാക്കാം. ഉന്നതഗുണമേന്മയുള്ള വില്‍പ്പന- വില്‍പ്പനാനന്തര സേവനങ്ങളും ഉറപ്പാക്കുന്നു. മൈജി സൂപ്പര്‍ ഇഎംഐ സ്‌കീം, എന്തും എന്തിനോടും എക്‌സ്‌ചേഞ്ച് ഓഫര്‍, ഉപയോക്താക്കള്‍ക്ക് സവിശേഷ ആനുകൂല്യങ്ങള്‍ നല്‍കുന്ന മൈജി ലോയല്‍റ്റി പ്രോഗ്രാം, പരിമിതമായ ചെലവില്‍ എക്സ്റ്റന്റഡ് വാറണ്ടി, ഏറെ ഗുണകരമായ പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, മൈജി കെയര്‍ ഹോം അപ്ലയന്‍സ് ആന്‍ഡ് ഡിജിറ്റല്‍ ഗാഡ്ജറ്റ്‌സ് റിപ്പയര്‍ ആന്‍ഡ് സര്‍വീസ് തുടങ്ങിയവ മൈജിയുടെ പ്രത്യേകതയാണ്.

 

TAGS: Myg |