മൈജി കുന്നംകുളം ഷോറൂം നാളെ പ്രവര്‍ത്തനമാരംഭിക്കും

Posted on: September 4, 2020

കോഴിക്കോട് : ഡിജിറ്റല്‍ ഷോറൂം ശൃംഖലയായ മൈജിയുടെ പുതിയ ഷോറൂം കുന്നംകുളത്ത് നാളെ പ്രവര്‍ത്തനമാരംഭിക്കും. കുന്നംകുളം – തൃശൂര്‍ റോഡില്‍ ഒനീറിയോ ബിസിനസ് സെന്ററിലാണ് ഷോറും. ഓണം ഓഫറുകള്‍ക്കു പുറമെ ഉദ്ഘാടനദിവസം പ്രത്യേക ഓഫറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിന ഓഫറായി എല്ലാ സ്മാര്‍ട്ട്‌ഫോണുകള്‍ക്കും രണ്ടു വര്‍ഷത്തെ വാറന്റിയും ഗാഡ്ജറ്റുകള്‍ക്ക് 50 ശതമാനം വരെ വിലക്കുറവും ലഭിക്കും. സ്‌പെഷല്‍ ഫിനാന്‍സ് ഓഫറായി എച്ച്.ഡി.എഫ്. സിയുടെ 2000രൂപ വരെയുള്ള ക്യാഷ്ബാക്ക് ഓഫര്‍ തുടങ്ങി മറ്റ് ഓഫറുകള്‍ വേറെയുമുണ്ട്.

എന്തും എന്തിനോടും എക്‌ചേഞ്ച് ഓഫറിലുടെ എക്‌സ്ട്രാ ബോണസ് ഓഫറും ലഭിക്കും. 5000 രൂപ വരെ എക്‌ചേഞ്ച് ബോണസ് കരസ്ഥമാക്കാം. എ.സിക്കു 50 ശതമാനം വരെ ഓഫര്‍ ലഭ്യമാണ്. കോംബോ ഓഫറില്‍ 32 ഇഞ്ച് എല്‍.ഇ.ഡി. ടിവി വാങ്ങുമ്പോള്‍ ഹോം തീയേറ്റര്‍ സൗജന്യമായി ലഭിക്കും. 55 ശതമാനം വരെ ഇളവാണ് ഉപഭോക്താക്കള്‍ക്ക് ഇതില്‍ ലഭിക്കുക. ഫോണ്‍ ബുക്കിംഗിനായി 9249001001 എന്ന നമ്പര്‍ സജീകരിച്ചിട്ടുണ്ട് . www.myg.in എന്ന വെബ്‌സൈറ്റിലും ഷോപ്പ് ചെയ്യാം.

ഷോറൂമില്‍ മൈജി കെയര്‍ റിപ്പയര്‍ സര്‍വീസ് സൗകര്യവും ലഭ്യമാണ്. ഇതിനു പുറമെ വാറന്റി കഴിഞ്ഞാലും ഒരു വര്‍ഷത്തേയ്ക്ക് അഡിഷണല്‍ വാറന്റി ലഭിക്കുന്ന ജി ഡോട്ട് എക്‌സറ്റന്‍ഡഡ് വാറന്റി, ജി ഡോട്ട് പൊട്ടക്ഷന്‍ തുടങ്ങി നിരവധി ഗാഡറ്റ് സുരക്ഷാ പദ്ധതികളും കൂടാതെ പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്കായുള്ള സ്റ്റേ സേഫ് സൗജന്യ പരിരക്ഷ പദ്ധതിയും മൈജി ഒരുക്കിയിട്ടുണ്ട്. 25,000 രൂപ വരെയാണ് പരിരക്ഷ ലഭിക്കുക.

സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്, ഡസ്‌ക് ടോപ്പ്, ടാബ്ലറ്റ്, സ്മാര്‍ട്ട് ടി.വി, എ.സി, മള്‍ട്ടി മീഡിയ, ഡിജിറ്റല്‍ അക്‌സെസറീസുകള്‍ തുടങ്ങി എല്ലാ ബ്രാന്‍ഡുകളുടെയും ഡിജിറ്റല്‍ ഉത്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന കളക്ഷന്‍ ആണ് കുന്നംകുളം ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്. ഫോണ്‍ 8139886633.

TAGS: Myg |