സെന്‍ട്രല്‍ ജയിലില്‍ ഫ്രീഡം ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

Posted on: July 31, 2020

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഫ്രീഡം ഫ്യുവല്‍ ഫില്ലിംഗ് സ്റ്റേഷന്റെ ഉദ്ഘാടനം  മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ജയില്‍ വകുപ്പും ചേര്‍ന്ന് ആരംഭിക്കുന്നതാണ് പമ്പ്.

സെന്‍ട്രല്‍ ജയിലിനടുത്തു തൃശൂര്‍ – ഷൊര്‍ണ്ണൂര്‍ സംസ്ഥാന പാതയില്‍ പാടൂക്കാട് ദീപ തീയേറ്ററിനു എതിര്‍വശത്ത് 30 സെന്റ് സ്ഥലത്താണ് പമ്പ്.