അത്താച്ചി ഗ്രൂപ്പിന്റെ കോസ്മറ്റിക് നിര്‍മാണശാല പുതുശേരിയിലെ കെഎസ്‌ഐഡിസി ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍

Posted on: April 18, 2023

പാലക്കാട് : പുതിയകാല വ്യവസായങ്ങള്‍ക്ക് സാധ്യത വര്‍ധിച്ചുവെന്നും പ്രകൃതിദത്ത സൗന്ദര്യവര്‍ധക ഉത്പാദനത്തില്‍ കേരള ബ്രാന്‍ഡുകള്‍ക്ക് ഇടമുണ്ടെന്നും വ്യവസായ മന്ത്രി പി. രാജീവ്, അത്താച്ചി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ പുതിയ കോസ്മറ്റിക് ബ്രാന്‍ഡായ മോര്‍ഗാനിക്‌സിന്റെ നിര്‍മാണശാല പുതുശേരിയിലെ കെഎസ്‌ഐഡിസി ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കോസ്മറ്റിക് വിപണിയില്‍ കേരളത്തിന്റെ പങ്ക് വളരെ ചെറുതാണ്. പക്ഷെ പ്രകൃതിദത്ത ഉത്പന്നങ്ങളിലെ
താത്പര്യം ജനങ്ങളില്‍ വര്‍ധിച്ചുവരുകയാണ്.

അത്താച്ചി ഗ്രൂപ്പിന്റെ പുതിയ സംരംഭം അതിലേക്കൊരു കാല്‍വെപ്പാണ്. വ്യവസായ വകുപ്പ് മാത്രം വിചാരിച്ചാല്‍ വ്യവസായം വരില്ല എല്ലാ വകുപ്പുകളും സംരംഭകരും ജനങ്ങളും ഒരുമിച്ചു നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 11 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കി കഴിഞ്ഞു.

അമ്മയുടെ പേരില്‍ ആരംഭിച്ചിരിക്കുന്ന അത്താച്ചിബ്രാന്‍ഡില്‍ നിന്ന് ഗുണമേന്മയുള്ള ഓര്‍ഗാനിക് ഉത്പന്നങ്ങളായിരിക്കും ലഭ്യമാക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച അത്താച്ചി ഗ്രൂപ്പ് ഒഫ് കമ്പനീസ് ചെയര്‍മാന്‍ രാജു സുബ്രഹ്‌മണ്യന്‍പറഞ്ഞു. കമ്പനി സ്ഥാപകഅത്താച്ചി അലമേലു സുബ്രഹ്‌മണ്യന്‍ ഭദ്രദീപം തെളിയിച്ചു.

മോര്‍ ദാന്‍ ഓര്‍ഗാനിക്‌സ് എന്ന കൃഷിരീതിയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷികഉത്പന്നങ്ങള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന കോസ്മറ്റിക് ഉത്പന്നങ്ങളാണ് മോര്‍ഗാനിക്‌സ് എന്ന പേരില്‍ അത്താച്ചി ഗ്രൂപ്പ് ഒഫ് കമ്പനീസ് വിപണിയിലെത്തിക്കുന്നത്.