ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് കര്‍ഷക ഭവന്‍ ആരംഭിക്കുന്നു

Posted on: August 3, 2020

ചെര്‍പ്പുളശ്ശേരി : ചെര്‍പ്പുളശേരി സര്‍വീസ് സഹകരണ ബാങ്ക് ആരംഭിക്കുന്ന കര്‍ഷകഭവന്‍ അഞ്ചിന് രാവിലെ 10.30 മണിക്ക് പി.കെ. ശശി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. ചെര്‍പുളശേരി ടൗണില്‍ പാലക്കാട് റോഡില്‍ പഴയ പെട്രോള്‍ പമ്പിനു സമീപമുള്ള ബാങ്കിന്റെ സ്വന്തം കെട്ടിടത്തിലാണ് കര്‍ഷകഭവന്‍ തുടങ്ങുന്നത്. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ബാങ്ക് നേരിട്ട് വാങ്ങി അവര്‍ക്ക് ന്യായവില ലഭ്യമാക്കുവാനാണ് കര്‍ഷഭവന്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. നാട്ടിലെ കര്‍ഷകരില്‍ നിന്ന് വാങ്ങന്ന നാടന്‍ ജൈവ പച്ചക്കറികളും, മറ്റു കാര്‍ഷിക ഉത്പന്നങ്ങളും വളരെ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കുവാന്‍ നാടന്‍ചന്തയും ഇവിടെ പ്രവര്‍ത്തിക്കും.

പുരയിട പച്ചക്കറിക്കാവശ്യമായ ജീവാണുവളങ്ങളായ സൂ ഡോമോണസ്, ടെര്‍ക്കോഡര്‍മ, ബവേറിയ, വെപ്പെണ്ണാ, വേപ്പിന്‍ പിണ്ണാക്ക്, എല്ലുപൊടി, ജൈവ കീടനാശിനികള്‍, കാര്‍ഷിക ഗാര്‍ഡനിംഗ് ഉപകരണങ്ങള്‍, പച്ചക്കറിവിത്തുകള്‍, ഗ്രോബാഗ്, ചെടിചട്ടികള്‍, ചകിരിച്ചോറ്, ചാണകപൊടി, ആട്ടില്‍ കാഷ്ഠപൊടി, മത്സ്യഫെഡ് ജൈവവളം, രാസവളങ്ങളായ യൂറിയ, പൊട്ടാഷ്, 20:20, മസൂരി ഫോസ്, 18:18, രാജ് ഫോസ് എന്നിവയും ലഭിക്കും. കുടുബശ്രീ സോളിലൂടെ എല്ലാ കുടുബശ്രീ ഉത്പന്നങ്ങളും ലഭ്യമാണെന്നു അറിയിച്ചു.