ജില്ലയില്‍ ബാങ്കുകള്‍ 7585 കോടി വായ്പ നല്‍കും

Posted on: August 3, 2020

പത്തനംതിട്ട : ജില്ലയില്‍ അടുത്ത സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ 7585 കോടി രൂപ വായ്പ നല്‍കാന്‍ തീരുമാനിച്ചു. ജില്ലാതല ബാങ്കിന് അവലോകന യോഗത്തിലാണ് തീരുമാനം. ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയില്‍ 2000 കോടി രൂപയും, പശുവളര്‍ത്തല്‍, ആടുവളര്‍ത്തല്‍ ഉള്‍പ്പെടെ കാര്‍ഷികേതര മേഖലയില്‍ 259 കോടി രൂപയും വ്യവസായ മേഖലയില്‍ 384 കോടി രൂപയും ഭവനം, വിദ്യാഭ്യാസം മേഖലയില്‍ 771 കോടി രൂപയും ഉള്‍പ്പെടെ മുന്‍ഗണന മേഖലയില്‍ 3250 കോടി രൂപ വായ്പ നല്‍കാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ബാങ്കുകള്‍ക്ക് കഴിഞ്ഞു.

അടുത്ത വര്‍ഷം 7585 കോടി രൂപ വായ്പ നല്‍കാനുള്ള പദ്ധതി യോഗത്തില്‍ അവതരിപ്പിച്ചു. എം. എല്‍.എ മാരായ വീണാ ജോര്‍ജ്ജ്, രാജു എബ്രഹാം എ.ഡി.എം. അലക്‌സ് പി. തോമസ്, നബാര്‍ഡ് എ.ജി.എം. വി. കെ, പ്രേംകുമാര്‍, എസ്ബിഐ രീജിയണല്‍ മാനേജര്‍ പ്രദീപ് നായര്‍, ലിഡ് ബാങ്ക് മാനേജര്‍ വിജയകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

TAGS: Bank Loan |