മലബാര്‍ ഗോള്‍ഡിന്റെ നവീകരിച്ച തിരൂര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു

Posted on: February 15, 2021

കോഴിക്കോട് : രാജ്യാന്തര നിലവാരത്തിലുള്ള ഷോപ്പിംഗ് സൗകര്യങ്ങളോടെ നവീകരിച്ച മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ തിരൂര്‍ ഷോറും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.

സാദിഖ് അലി ശിഹാബ് തങ്ങള്‍, എംഎല്‍എ മാരായ സി.മമ്മുട്ടി, എന്‍.ഷംസുദ്ദീന്‍, തിരൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ എ.പി.നസീമ, ശബരിമല മുന്‍ മേല്‍ശാന്തി എ. കെ. സുധീര്‍ നമ്പൂതിരി, ഫാ.ജോയ് മസിലാമണി, മലബാര്‍ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ്, ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ അഷര്‍, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.പി.വീരാന്‍കുട്ടി, എം.പി.അബ്ദുള്‍മജീദ്, കോര്‍പറേറ്റ്‌ഹെഡുമാരായ ആര്‍.ജലീല്‍, വി.എസ്. ഷറീജ്, വി.എസ് . ഷഫീഖ് തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉപഭോക്താക്കള്‍ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുന്നതിനുമായാണ് തിരൂര്‍ താഴെപ്പാലത്തുള്ള മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂം നവീകരിച്ചത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ആര്‍ട്ടിസി ഷോ’ എന്ന പേരില്‍ ബ്രാന്‍ഡഡ് ആഭരണങ്ങളുടെ പ്രദര്‍ശനവും വില്പനയും ഷോറൂമില്‍ ആരംഭിച്ചു.

ഫെബ്രുവരി 21വരെ നടക്കുന്ന ഷോയില്‍ ആകര്‍ഷകമായ ഡിസൈനുകളില്‍ സ്വര്‍ണത്തിലും ഡയമണ്ടിലും മറ്റ് അമൂല്യ രതനങ്ങളിലും തീര്‍ത്ത അതിമനോഹര ആഭരണങ്ങള്‍ മിതമായ വിലയില്‍ സ്വന്തമാക്കാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.