സ്ഥാപകദിനാഘോഷത്തോടനുബന്ധിച്ച് ഏഴു പുതിയ ശാഖകള്‍ തുറന്ന് ഫെഡറല്‍ ബാങ്ക്

Posted on: October 21, 2023

കൊച്ചി : സ്ഥാപകദിനത്തോടനുബന്ധിച്ച് ഫെഡറല്‍ ബാങ്ക് രാജ്യത്തുടനീളമായി ഏഴ് പുതിയ ശാഖകള്‍ തുറന്നു. കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, ദല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

വ്യക്തിഗത ബാങ്കിംഗ്, ബിസിനസ് ബാങ്കിംഗ്, വായ്പകള്‍, നിക്ഷേപ പദ്ധതികള്‍, സേവിംഗ്‌സ്, കറന്റ് അക്കൗണ്ടുകള്‍ തുടങ്ങി എല്ലാവിധ ബാങ്കിംഗ് സേവനങ്ങളും പുതിയ ശാഖകളില്‍ ലഭ്യമാണ്. ഇടപാടുകാര്‍ക്ക് വ്യക്തിഗത മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് പരിചയസമ്പന്നരായ പ്രൊഫഷനലുകളുടെ സേവനവും ലഭിക്കും. വ്യക്തികള്‍ക്കും ബിസിനസ്, സംരംഭകര്‍ക്കും വേഗത്തില്‍ എത്തിച്ചേരാവുന്നതും പ്രയോജനപ്പെടുന്നതുമായ ഇടങ്ങളിലാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.

TAGS: Federal Bank |