ഫ്‌ലിപ്കാര്‍ട്ട്- ഷോപ്‌സിയിലൂടെയുള്ള വില്പ്പനയില്‍ വര്‍ധനവ്

Posted on: September 26, 2023

കൊച്ചി : ഇ- കോമേഴ്‌സ് പ്ലാറ്റ് ഫോമായ ഫ്‌ലിപ്കാര്‍ട്ട്- ഷോപ്‌സിയിലൂടെയുള്ള വില്പ്പനയില്‍ വര്‍ധനവ്. അടുത്തിടെ സമാപിച്ച മെഗാ ഷോപ്പിംഗ് കാര്‍ണിവലിന്റെ മൂന്നാം പതിപ്പിലാണ് രണ്ടിരട്ടിയിലധികം വില്പ്പന വര്‍ധിച്ചത്.

മേധിനിപൂര്‍, മഥുര,ജാല്‍ഗണ്‍ ഉള്‍പ്പെടെയുള്ള ചെറു പട്ടണങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍ ഉത്പന്നങ്ങള്‍ വാങ്ങിയത്. പുരുഷന്മാരുടെ ടി-ഷര്‍ട്ട്, സാരികള്‍, കുര്‍ത്തികള്‍,ആക്‌സസറികള്‍ എന്നിവക്കായിരുന്നു ആവശ്യക്കാര്‍ കൂടുതഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്കായി 1300ലധികം വിഭാഗങ്ങളിലായി 160 ദശലക്ഷം ഉത്പന്നങ്ങളാണ് ഷോപ്‌സി വഴി വില്‍ക്കുന്നത്.

ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ഉത്പന്നങ്ങളുടെ വിപുലമായശ്രേണി വാഗ്ദാനം ചെയ്യുന്നത്തുടരാനാണ് ഷോപ്പ്‌സി ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാര്‍ട്ടിലെഷോപ്പ്‌സി മേധാവി കപില്‍ തിരാണി പറഞ്ഞു.

 

TAGS: Shopsy |