വില്പ്പനയില്‍ രണ്ട് മടങ്ങ് നേട്ടമുണ്ടാക്കി ഷോപ്‌സി

Posted on: October 11, 2022

കൊച്ചി: കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ രണ്ട് മടങ്ങ് നേട്ടമുണ്ടാക്കി ഷോപ്‌സി, ബിഗ് ബില്യണ്‍
ഡെയ്‌സിലും വലിയ നേട്ടമാണുണ്ടാക്കിയത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആറ് മടങ്ങ് വ
ര്‍ധനവാണുണ്ടായത്.

ഫാഷന്‍ വിഭാഗമാണ് ഷോപ്‌സിയില്‍ ഏറ്റവുമധികം ആകര്‍ഷണീയവും കൂടുതല്‍ വില്പ്പന
നടക്കുന്നതും ഗൃഹോപകരണങ്ങള്‍, അലങ്കാര വസ്തുക്കള്‍, സൗന്ദര്യ വസ്തുക്കള്‍, ടെക് ആക്‌സസ
റീസ് എന്നിവയെല്ലാം മികച്ച രീതിയില്‍ വിറ്റുപോകുന്നുണ്ട്. ഈ വിഭാഗങ്ങളില്‍ മുമ്പത്തേക്കാളും ഏഴ് മടങ്ങ് വര്‍ധനവുണ്ടായിട്ടുണ്ട്. സാരികള്‍, കുര്‍ത്തികള്‍, ലിപ്സ്റ്റിക്കുകള്‍, ജ്വല്ലറി സെറ്റുകള്‍ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ ഉത്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ നല്‍കുമെന്നും നിലവിലെ വളര്‍ച്ചയില്‍ ഏറെ സന്തോഷമുണ്ടെന്നും ഫ്‌ളിപ്കാര്‍ട്ട് ന്യൂ ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ ആദര്‍ശ് മേനോന്‍ പറഞ്ഞു. 800ലധികം വിഭാഗങ്ങളിലായി150 ദശലക്ഷം ഉത്പന്നങ്ങളാണ് ഷോപ്‌സി വഴി ഉപയോക്താക്കളിലേക്കെത്തിക്കുന്നത്.

TAGS: Shopsy |