മെഗാ ഗ്രാന്‍ഡ് ഷോപ്പിംഗ് മേളയുടെ രണ്ടാം പതിപ്പിന് തുടക്കം കുറിച്ച് ഷോപ്‌സി

Posted on: September 26, 2022

കൊച്ചി : ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്‌സിയുടെ മെഗാപ്പിംഗ് കാര്‍ണിവലിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു. ബിഗ്ബില്യണ്‍ ഡെയ്‌സിന്റെ ഭാഗമായാണ് ഷോപ്‌സി ഗ്രാന്‍ഡ് മേള നടക്കുന്നത്. ഈ മാസം 30 വരെയാണ് മേള. ഈ മാസം ആദ്യം അവസാനിച്ച ആദ്യപതിപ്പിന് പ്രാദേശിക വില്പ്പനക്കാരുടേയും വിവിധ ബ്രാന്‍ഡുകളുടേയും മികച്ച പങ്കാളിത്തമുണ്ടായിരുന്നു.

ഹെഡ്‌ഫോണുകള്‍, ഷൂകള്‍, ടി-ഷര്‍ട്ടുകള്‍, എത്‌നിക് വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍ തുടങ്ങിയവയാണ് കൂടുതല്‍ വിറ്റഴിച്ചത്. ഈ കാലയളവില്‍ ഷോപ്‌സിയുടെ ഉപയോക്താക്കളുടെ എണ്ണം 1.2 മടങ്ങ് വര്‍ധിച്ചു. വില്പ്പനക്കാരില്‍ 13 മടങ്ങ് വര്‍ധനവുണ്ടായി. സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്.

ആദ്യപതിപ്പിന് രാജ്യത്തുടനീളംലഭിച്ച മികച്ച പ്രതികരണത്തില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഫ്‌ളിപ്കാര്‍ട്ട് ന്യൂ ബിസിനസ് ഹെഡും സീനിയര്‍ വൈസ് പ്രസിഡന്റുമായ ആദര്‍ശ് മേനോന്‍ പറഞ്ഞു.

 

TAGS: Shopsy |