കൊച്ചിയില്‍ സോച്ചിന്റെ പുതിയ രണ്ട് സ്റ്റോറുകള്‍

Posted on: September 2, 2023

കൊച്ചി : ഇന്ത്യയിലെ ഒക്കേഷന്‍, ഈവനിംഗ് വസ്ത്ര ബ്രാന്‍ഡായ സോച്ച് കൊച്ചിയില്‍ പുതി
യ രണ്ട് സ്റ്റോറുകള്‍ കൂടി ആരംഭിച്ചു. കൊച്ചി മരടിലുള്ള ഫോറം മാളിലും, എംജി റോഡിലുള്ള സെന്റര്‍
സ്‌ക്വയര്‍ മാളിലുമാണ് പുതിയ സ്റ്റോറുകള്‍ തുടങ്ങുന്നത്.

സോച്ചിന്റെ രണ്ടാമത്തെ സ്റ്റോറാണ് സെന്റര്‍ സ്‌ക്വയര്‍ മാളില്‍ ആരംഭിക്കുന്ന 870 ചതുരശ്രയടി വലിപ്പമു
ള്ള സ്റ്റോര്‍. ഇതിനു പുറമേ, ഫോറം കൊച്ചിയിലെ സ്റ്റോര്‍ 1191 ചതുരശ്രയടി വലിപ്പത്തില്‍ കൊച്ചിയിലെ മു
ന്നാമത്തെ സ്റ്റോറായിരിക്കും. ഫാഷന്‍ വസ്ത്രങ്ങള്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍വൈവിധ്യ
തയും സോച്ചില്‍ നിന്നുള്ള മികച്ചശേഖരങ്ങളും ഈ സ്റ്റോറുകള്‍ വാഗ്ദാനം ചെയ്യുന്നു.

സാരികള്‍, സല്‍വാര്‍ കൂട്ടുകള്‍, കുര്‍ത്തികള്‍, ലഹങ്കകള്‍, ഫ്യൂഷന്‍ വെയര്‍ സ്‌റ്റൈലുകള്‍ എന്നിവയില്‍
നിന്നെല്ലാം ഒട്ടേറെ തെരഞ്ഞെടുക്കാന്‍ ഈ സ്റ്റോറിലൂടെ ഫാഷന്‍ പ്രേമികള്‍ക്ക് കഴിയും. സോച്ചിന്റെ ഏറ്റ
വും പുതിയ ശേഖരങ്ങള്‍ ഈ സ്റ്റോറുകളിലുണ്ടായിരിക്കും. പരമ്പരാഗത സൗന്ദര്യബോധവും സമകാലിക
പ്രവണതകളും ഒരുപോലെ ഒത്തുചേരുന്ന ഒന്നായിരിക്കും പുതിയശേഖരങ്ങള്‍. 18 വര്‍ഷങ്ങള്‍ക്ക് മുമ്പ്
ആരംഭിച്ച സോച്ചിന് 60ല്‍പ്പരം നഗരങ്ങളിലായി 160ല്‍പ്പരം എക്‌സ് സീവ് സ്റ്റോറുകളുണ്ട്.

soch.com എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ സാന്നിധ്യവുംസോച്ച് ശക്തിപ്പെടുത്തിയിട്ടുണ്ട്. ക
മ്പനിയുടെ സ്റ്റോറുകള്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കും പുറമേറിലയന്‍സ് സെന്‍ട്രോ സ്റ്റോഴ്‌സ്,
ആമസോണ്‍, മിന്ത്ര, അജിയോ എന്നിങ്ങനെയുള്ള പ്രമുഖ വിപണികളിലും സോച്ച് ഉത്പന്നങ്ങള്‍ ലഭ്യമാ
ണ്. പുതിയ രണ്ട് സ്റ്റോറുകള്‍ കൂടി തുടങ്ങി കൊച്ചിയിലെ ഞങ്ങളുടെ സാന്നിധ്യം വ്യാപിപ്പിക്കുന്നതില്‍ സ
ന്തോഷമുണ്ടെന്ന് സോച്ച് അപ്പാരല്‍സിന്റെ സഹസ്ഥാപകനും സിഇഒ യുമായ് വിനയ് താനി പറഞ്ഞു.

 

 

TAGS: SOCH |