ലുലു മാളിലെ സോച്ചിൽ റെഡ് ഡോട്ടിന് വിലക്കിഴിവ്

Posted on: December 21, 2014

Soch-Reddots-Big

കൊച്ചി ലുലുമാൾ ഉൾപ്പെടെ 49 സോച്ച് സ്റ്റോറുകളിൽ റെഡ് ഡോട്ട് വസ്ത്രങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ്. ചാരുതയാർന്ന സാരികൾ, സാൽവാർ കമീസ്, കുർത്തീസ്, ബോട്ടം തുടങ്ങിയവ അവിശ്വസനീയമായ വിലക്കുറവിൽ റെഡ് ഡോട്ട് ഉത്പന്നങ്ങൾ ഇ്കാലയളവിൽ ലഭിക്കും.

പൈതൃക ഡിസൈനർ വസ്ത്രങ്ങളുടെ വിപുലമായ ശേഖരമാണ് സോച്ചിൽ ഒരുക്കിയിട്ടുള്ളത്. സീസണിലെ ബെസ്റ്റ് സെല്ലേഴ്‌സ് എന്ന് വിശേഷിപ്പിക്കാവുന്ന ടുലിപ്, ജാസ്മിൻ, ഓറ, പേൾ, ബെല്ലാ, അഹന, അഡാ ശേഖരങ്ങൾക്ക് റെഡ് ഡോട്ട് വൻ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സമാനതകളില്ലാത്ത ഡിസൈനും ത്രസിപ്പിക്കുന്ന നിറങ്ങളുമാണ് ഇവയുടെ പ്രത്യേകത.

മായ, ഗിയാ ബ്രാൻഡിലെ കുർത്തീസും സാരികളും എംആർപി നിരക്കിൽ ലഭ്യമാണ്. www.sochstudio.com എന്ന ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലും റെഡ് ഡോട്ട് സെയിൽ ഉണ്ട്.