സ്വിഗ്ഗി ഡൈനൗട്ട് ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു

Posted on: April 21, 2023

കൊച്ചി : സ്വിഗ്ഗി ആപ്ലിക്കേഷനില്‍ ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചു. മേളയുടെ ഏഴാം പതിപ്പില്‍ സ്വിഗ്ഗി ഡൈനൗട്ട് ഉപയോക്താക്കള്‍ക്ക് കൊച്ചിയിലെ 30 ലധികം റെസ്റ്റോറന്റുകളില്‍ 50 ശതമാനം കിഴിവ് ലഭിക്കും. ഇതിനുപുറമെ, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് 15 ശതമാനം കൂടുതല്‍ കിഴിവും ലഭിക്കും.

കൊച്ചിയിലെ റെസ്റ്റോറന്റുകളായ ലെ അരോമ, ക്രൗണ്‍ പ്ലാസയിലെ ലോഞ്ച് ആന്‍ഡ് ഡെലി, ക്രൗണ്‍ പ്ലാസയിലെ സോക്ക, കൊച്ചി മാരിയറ്റ് ഹോട്ടലിലെ കൊച്ചി കിച്ചന്‍, റാഡിസണ്‍ ബ്ലൂവിലെ ജിമ, ഫോര്‍ പോയിന്റ്‌സ് ബൈ ഷെറട്ടണിലെ ദി ഈറ്ററി, ലാ ഗ്രിറ്റ ബാര്‍ബിക്യൂ, തറവാട് മള്‍ട്ടി ക്യൂസിന്‍ റെസ്റ്റോറന്റ്, നോവോട്ടെലിലെ സ്‌ക്വയര്‍, ലെ മാരിടൈമിലെ ദി റോക്ക്‌സ് റെസ്റ്റോബാര്‍ എന്നിവയുമായി സഹകരിച്ചാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സ്വിഗ്ഗി ആപ്ലിക്കേഷനില്‍ ജിഐആര്‍എഫ് പരിമിത എക്‌സ്‌ക്ലൂസീവ് ഡീലുകളും നല്‍കും. ഇത് പങ്കെടുക്കുന്ന റെസ്റ്റോറന്റുകളില്‍ നിന്ന് റെഡീം ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്നു.

പ്രാദേശിക ബിസിനസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രേറ്റ് ഇന്ത്യന്‍ റെസ്റ്റോറന്റ് ഫെസ്റ്റിവല്‍ സഹായിക്കുമെന്ന് സ്വിഗ്ഗി ഡൈനൗട്ട് സഹസ്ഥാപകനും വൈസ് പ്രസിഡന്റുമായ അങ്കിത് മെഹ്‌റോത്ര പറഞ്ഞു.

 

TAGS: Swiggy |