കൂടുതല്‍ റെസ്റ്റോറന്റ് പങ്കാളികളെ ചേര്‍ത്ത് സ്വിഗ്ഗി വിപുലീകരിക്കുന്നു

Posted on: January 12, 2023

കോഴിക്കോട് : സ്വിഗ്ഗിയുമായുള്ള വിലയേറിയ പങ്കാളിത്തത്തിലൂടെ ചെറിയ ഭക്ഷണശാലകള്‍ കോഴിക്കോടിന്റെ ആഹാരശൈലിയെ മാറ്റിമറിച്ചു. ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുകയും വീട്ടിലിരുന്ന് അത് ആസ്വദിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചു വരികയാണ്. എല്ലാ വലുപ്പത്തിലുമുള്ള ഭക്ഷണശാലകള്‍ക്ക് അവരുടെ വ്യാപാരത്തിന്റെ തോത് ഉയര്‍ത്താനും ഉപഭോക്താക്കളെ വര്‍ദ്ധിപ്പിക്കാനും ഇത് അവസരമൊരുക്കി.

448-ലധികം റസ്റ്റോറന്റ് പങ്കാളികള്‍ നിലവില്‍ കോഴിക്കോട്ടെ സ്വിഗ്ഗിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ E=MC^2 അത്തരമൊരു മാതൃകയാണ്. വീടുകളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക അടുക്കളകളായി ആരംഭിച്ച സ്ഥാപനം ഇന്‍സ്റ്റാഗ്രാമിലെ ഫോളോവേഴ്സിലേക്ക് എത്തിയതോടെ പദ്ധതി വിപുലീകൃതമായി.

ബിസിനസ്സിലെ കനത്ത ഇടിവിനെത്തുടര്‍ന്ന്, 2021-ന്റെ ആദ്യ പകുതിയില്‍, E=MC^2 സ്വിഗ്ഗിയിലേക്കു പ്രവേശിച്ചു. അതിനുശേഷം വളരെയധികം മുന്നേറുകയും നഗരത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണശാലകളില്‍ ഒന്നായി ഇത് മാറുകയും ചെയ്തു. മികച്ച ഉപഭോക്തൃ അനുഭവത്തിന് E=MC^2 നവംബറില്‍ സ്വിഗ്ഗി സ്റ്റാര്‍ റിവാര്‍ഡ് നേടി.

 

TAGS: Swiggy |