‘പോക്കറ്റ് ഹീറോ’ പുതിയ പാക്കേജുമായി സ്വിഗ്ഗി

Posted on: December 22, 2023

കൊച്ചി : സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വന്‍ ഓഫറുമായി സ്വിഗ്ഗി. പോക്കറ്റ് ഹീറോ എന്ന് പേരിട്ടിരിക്കുന്ന പുതിയ പാക്കെജ് വഴി ഉപയോക്താക്കള്‍ക്ക് 60 ശതമാനത്തോളം ഡിസ്‌കൗണ്ടില്‍ ഇഷ്ടപ്പെട്ട ഭക്ഷണം സ്വിഗ്ഗിയിലൂടെ ഓര്‍ഡര്‍ ചെയ്യാനാകും. മാത്രമല്ല ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തിന് ഡെലിവറി ചാര്‍ജ് നല്‍കേണ്ടതില്ലെന്ന് കമ്പനി അറിയിച്ചു.

സ്വിഗ്ഗി ആപ്പിന്റെ എറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഉപയോക്താക്കള്‍ക്ക് പോക്കറ്റ് ഹീറോ ഓഫറിനുള്ള ഓപ്ഷന്‍ കാണാന്‍ സാധിക്കും. നിലവില്‍ ന്യൂഡല്‍ഹി, ജപൂര്‍, ലഖ്‌നൗ, ഛണ്ഡീഗഡ് എന്നീ നഗരങ്ങളിലാണ് ഈ ഓഫര്‍ ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. ഉടനെ കൊച്ചി, ബംഗളൂരു, മുംബൈ, പൂനെ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും പോക്കറ്റ് ഹീറോ പാക്കെജ് സ്വിഗ്ഗി ആരംഭിക്കും.

TAGS: Swiggy |