വനിതകള്‍ക്ക് സൗജന്യ അക്കൗണ്ടിംഗ് പരിശീലനവുമായി ഫെഡറല്‍ ബാങ്ക്

Posted on: September 19, 2022


കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 വനിതകള്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ടാലി പ്രോ എന്നിവയില്‍ പരിശീലനം നല്‍കുന്നു. നൈപുണ്യ പരിശീലനത്തി
ന് അവസരങ്ങള്‍ താരതമ്യേന കുറവായ ഇടുക്കി ജില്ലയിലെ തെരഞെഞ്ഞെടുത്ത വനിതകള്‍ക്കാണ് മുന്ന് മാസം നീണ്ടുനില്‍ക്കുന്ന പരിശീലനം നല്‍കുന്നത്.

കൊച്ചിയിലെ ഫെഡറല്‍ സ്‌കില്‍ അക്കാഡമിയില്‍ റസിഡന്‍ഷ്യല്‍ പഠനരീതിയില്‍ 18നും 35നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനം വഴി തൊഴില്‍സജ്ജരാവുക മാത്രമല്ല പുതിയ തൊഴില്‍ കണ്ടെത്താനുള്ള സഹായവും
ഫെഡറല്‍ സ്‌കില്‍ അക്കാഡമി ലഭ്യമാക്കുന്നുണ്ട്. രണ്ടാം ബാച്ച് പരിശീലനമാണ് ആരംഭിച്ചിരിക്കുന്നത്. രണ്ടാം ബാച്ച് ഉദ്ഘാടനചടങ്ങില്‍ ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍മേധാവിയും ഡിവിപിയുമായ സി.ജെ. അനില്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ബി ഗ്ലോബല്‍ എഡ്യുക്കേഷന്‍ റിസോഴ്‌സസ് സിഇഒ
കെ.വി. വിനയരാജന്‍, ഫെഡറല്‍ സ്‌കില്‍ അക്കാഡമി സെന്റര്‍ മാനെജര്‍ ജയന്തി കൃഷ്ണചന്ദ്രന്‍എന്നിവര്‍ പങ്കെടുത്തു.

പിന്തുണയും കൈത്താങ്ങും ആവശ്യമായ ജനവിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കുക എന്നതിന്ഫെഡറല്‍ ബാങ്ക് വലിയ മൂല്യം കല്‍പ്പിക്കുന്നതായി ബാങ്ക് പ്രസിഡന്റും ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓ
ഫിസറുമായ കെ.കെ. അജിത് കുമാര്‍ പറഞ്ഞു. നൈപുണ്യ വികസനത്തിലൂടെ കുട്ടികള്‍ക്കുംസ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമിടയില്‍ തൊഴില്‍ പരിശീലനവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നിന് ഫെഡറല്‍ ബാങ്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

TAGS: Federal Bank |