വി മിഷൻ കേരളയ്ക്ക് തുടക്കമായി

Posted on: May 9, 2015

KSIDC--We-Mission-State-Lau

മലപ്പുറം : വനിതാ സംരംഭകർക്ക് പ്രോത്സാഹനവും പിന്തുണയുമായി കെഎസ്‌ഐഡിസിയുടെ വി മിഷൻ കേരളയ്ക്ക് തുടക്കമായി. മലപ്പുറത്ത് സംഘടിപ്പിച്ച ചടങ്ങിൽ വ്യവസായമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. വ്യവസായരംഗത്തുള്ള സ്ത്രീ മുന്നേറ്റം രാജ്യത്തിന്റെ ആകെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിതസംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമാണ് സർക്കാർ മുൻതൂക്കം നൽകുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന, ബി. ജ്യോതികുമാർ, വത്സലകുമാരി തുടങ്ങിയവർ പങ്കെടുത്തു.