ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഇ കൊമേഴ്‌സ് മേഖലയിലേക്ക്

Posted on: May 7, 2015

Shoppers-Stop-Big

മുംബൈ : ഷോപ്പേഴ്‌സ് ഇ കൊമേഴ്‌സ് മേഖലയിൽ രണ്ടു വർഷത്തിനുള്ളിൽ 50 കോടി രൂപയുടെ മുതൽമുടക്കിന് ഒരുങ്ങുന്നു. ഹോം സ്‌റ്റോപ്പിനും ഷോപ്പേഴ്‌സ് സ്റ്റോപ്പിനും പ്രത്യേകം വെബ്‌സൈറ്റുകൾ തയാറാക്കും. വിറ്റുവരവിന്റെ 10 ശതമാനം ഇ കൊമേഴ്‌സിൽ നിന്നും നേടാനാണ് ഷോപ്പേഴ്‌സ് സ്റ്റോപ്പ് ലക്ഷ്യമിടുന്നത്.

നിലവിൽ ജബോംഗ് വഴി ഷോപ്പേഴ്‌സ് സ്റ്റോപ്പ് ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്. 34 നഗരങ്ങളിൽ 72 സ്റ്റോറുകളുള്ള കമ്പനി കഴിഞ്ഞ വർഷം 3370 കോടി രൂപ വിറ്റുവരവും 40.7 കോടി രൂപ അറ്റാദായവും നേടിയിരുന്നു.