എജ്യൂക്കേഷൻ യുകെ എക്‌സിബിഷൻ കൊച്ചിയിൽ

Posted on: February 12, 2015

British-Council-Edu-uk-exhi

കൊച്ചി : ബ്രിട്ടീഷ് കൗൺസിൽ ഗ്രേറ്റ് ബ്രിട്ടൻ സ്‌കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ഫെബ്രുവരി 13 ഉച്ചയ്ക്ക് ഒന്നു മുതൽ ആറു വരെ ക്രൗൺ പ്ലാസ ഹോട്ടലിൽ എജ്യൂക്കേഷൻ യുകെ എക്‌സിബിഷൻ നടത്തും. യുകെയിലെ വിദ്യാഭ്യാസ സാധ്യതകളും താമസവും സംബന്ധിച്ച വിവരങ്ങൾ മനസിലാക്കുന്നതിന് അവസരം നൽകുന്നതാണ് യുകെ എജ്യൂക്കേഷൻ എക്‌സിബിഷൻ.

ഈ വർഷം 401 സ്‌കോളർഷിപ്പുകളും കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 750 സ്‌കോളർഷിപ്പുകളുമായി ഇന്ത്യൻ വിദ്യാർത്ഥികൾക്കു ലഭിക്കുന്ന ഏറ്റവും വലിയ സ്‌കോളർഷിപ്പുകളാണ് യുകെ എജ്യൂക്കേഷൻ നല്കുന്നത്. 1.51 മില്യൺ പൗണ്ട് (ഏകദേശം 151 ദശലക്ഷം രൂപ) വിലമതിക്കുന്നതാണ് ഈ സ്‌കോളർഷിപ്പുകൾ.

യുകെയിൽ ബിരുദ, ബിരുദാനന്തര ബിരുദ, ഗവേഷണ പഠനങ്ങൾക്ക് ലഭ്യമായ അവസരങ്ങളെക്കുറിച്ച് അറിവുനല്കുന്നതിനും അവിടുത്തെ വിദ്യാർത്ഥി ജീവിതത്തെയും സംസ്‌കാരത്തെയും കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും ഉദ്ദേശിച്ചിട്ടുള്ളതാണ് കൊച്ചിയിൽ സംഘടിപ്പിക്കുന്ന ഏകദിന എക്‌സിബിഷൻ. യുകെയിലെ 15 യൂണിവേഴ്‌സിറ്റികൾ കൊച്ചിയിലെ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്.