ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പങ്ക് വലുതെന്ന് പി.ജെ.കുര്യൻ

Posted on: November 9, 2013

ICAI-Two-Day-Conference-Ina

സുതാര്യതയും ഉത്തരവാദിത്വവുമാണു ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ മുഖമുദ്രയെന്നു രാജ്യസഭ ഡപ്യൂട്ടി ചെയർമാൻ പി.ജെ.കുര്യൻ. കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വികസനത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആഗോളവത്കരണത്തിനുശേഷം ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ പ്രവർത്തന്യൂ മണ്ഡലം വിപുലമായി. കേവലം ഓഡിറ്ററുടെ റോൾ മാത്രമല്ല, ഇന്ന് സിഎ പ്രഫഷണൽസ് നിർവഹിക്കേണ്ടത്. സംരംഭകർക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും ഉപദേശം നൽകാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും സിഎക്കാർക്ക് സാധിക്കണമെന്ന് കുര്യൻ പറഞ്ഞു.

കമ്പനീസ് ആക്ട്, ടാക്‌സേഷൻ എന്നിവയെക്കുറിച്ചു സമ്മേളനം ചർച്ച ചെയ്തു. കോർപറേറ്റ്കാര്യ അഡീഷണൽ സെക്രട്ടറി എം.ജെ. ജോസഫ്, ഐസിഎഐ വൈസ് പ്രസിഡന്റ് കെ. രഘു, ഐസിഎഐ സെൻട്രൽ കൗൺസിൽ അംഗം ബാബു കള്ളിവയലിൽ, മനോജ് ഫാഡ്‌നിസ്, ദിനാൽ അശ്വിൻഭായ് ഷാ, വി.എക്‌സ്. ജോസ് തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.