കേരളം വ്യവസായങ്ങൾക്ക് അനുയോജ്യം : നവാസ് മീരാൻ

Posted on: April 21, 2015

Press-Academi-PR-Day-2015-Bകൊച്ചി: കേരളത്തിൽ വ്യവസായങ്ങൾക്ക് അനുയോജ്യമായ സാഹചര്യമാണുള്ളതെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ പറഞ്ഞു. മറ്റു പല സംസ്ഥാനങ്ങളിലും പുതുസംരംഭകർക്ക് കാണാച്ചരടുകൾ മറികടക്കേണ്ടതുണ്ട്. കേരള മീഡിയ അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ പബ്ലിക് റിലേഷൻസ് ദിനാചരണപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ തേടുന്നവരാകുന്നതിനേക്കാൾ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രസ് അക്കാദമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ മുൻ ഡയറക്ടർ എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ: മൈക്കിൾ പുത്തൻതറ, പ്രമുഖ മാധ്യമപ്രവർത്തകൻ ജോർജ് ജോസഫ് (ബിസിനസ് സ്റ്റാൻഡേർഡ്), ഷൈനസ് മാർക്കോസ് എന്നിവർ ആശംസയർപ്പിച്ചു. സീനിയർ ഫാക്കൽട്ടി അംഗം കെ. ഹേമലത സ്വാഗതവും നിമിഷ നന്ദൻ നന്ദിയും പറഞ്ഞു.