പ്രസാർ ഭാരതിയുമായി എൻസിഡിഇഎക്‌സ് ധാരണാപത്രം ഒപ്പിട്ടു

Posted on: April 17, 2015

NCDEX-ties-up-with-DD-Kisan

കൊച്ചി : കാർഷികോത്പന്നങ്ങളുടെ തൽസമയ വിലയും അവധി വിലയും പ്രസാർ ഭാരതിയുടെ ഡിഡി കിസാൻ ചാനലിന് ലഭ്യമാക്കാനുള്ള ധാരണാപത്രത്തിൽ എൻസിഡിഇഎക്‌സും പ്രസാർഭാരതിയും ഒപ്പുവച്ചു. ഡിഡി കിസാൻ ഓപറേഷൻസ് മേധാവിയും പ്രസാർ ഭാരതി അഡീഷണൽ ഡയറക്ടർ ജനറലുമായ രഞ്ജൻ മുഖർജിയും എൻസിഡിഇഎക്‌സ് എംഡി സമീർ ഷായും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

വൈകാതെ സംപ്രേക്ഷണമാരംഭിക്കുന്ന ഡിഡി കിസാൻ ചാനലിലൂടെ വെയർ ഹൗസിംഗ് ഉൾപ്പെടെ അനുബന്ധ വിവരങ്ങൾ കർഷകർക്കു നൽകുന്ന പരിപാടികളും എൻസിഡിഇഎക്‌സ് അവതരിപ്പിക്കും.