ഭാരതീയ മഹിള ബാങ്കിന് 150 ശാഖകൾ ലക്ഷ്യം

Posted on: April 11, 2015

BMB-Logo

ബംഗലുരു : ഭാരതീയ മഹിള ബാങ്ക് 2016 മാർച്ച് ആകുമ്പോഴേക്കും 150 ശാഖകളാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഉഷ അനന്തസുബ്രമണ്യൻ പറഞ്ഞു. ബംഗലുരുവിൽ സിഐഐ സംഘടിപ്പിച്ച വുമൺ നെറ്റ് വർക്ക് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അവർ.

നിലവിൽ മഹിള ബാങ്കിന് 57 ശാഖകളാണുള്ളത്. 400 ജീവനക്കാരും. 1.6 ലക്ഷം ഇടപാടുകാരാണ് ഇപ്പോഴുള്ളത്. ഇവരിൽ 82 ശതമാനം പേരും വനിതകളാണെന്നും ഉഷ സുബ്രമണ്യൻ ചൂണ്ടിക്കാട്ടി.