പീയൂഷ് രഞ്ജൻ ഫ്‌ലിപ്കാർട്ട് വൈസ് പ്രസിഡന്റ്

Posted on: April 9, 2015

Flipkart Peeyush Ranjan

ബംഗലുരു : ഫ്‌ലിപ്കാർട്ട് എൻജിനീയറിംഗ് വിഭാഗം മേധാവിയും വൈസ് പ്രസിഡന്റുമായി പീയൂഷ് രഞ്ജനെ നിയമിച്ചു. മുൻ ഗൂഗിൾ എക്‌സിക്യൂട്ടീവ് ആയ പീയൂഷ് ആൻഡ്രോയ്ഡ് വൺ എൻജിനീയറിംഗ് ഗ്രൂപ്പിലും പ്രവർത്തിച്ചിട്ടുണ്ട്.

മൊബൈൽ സാങ്കേതിക വിദ്യയിലെ പീയൂഷിന്റെ വൈദഗ്ധ്യം ഫ്‌ലിപ്കാർട്ടിന് നേട്ടമാകും. ഐഐടി ഖരഗ്പൂരിലെ അലുംമ്‌നിയാണ്. വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംബിഎ നേടിയിട്ടുണ്ട്.