ലാവലിൻ കേസിൽ പിണറായി വിജയനെ ഒഴിവാക്കി

Posted on: November 5, 2013

PINARAYI-VIJAYAN-aഎസ്എൻസി ലാവലിൻ കേസിൽ സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയനെ പ്രതിപ്പട്ടികയിൽ നിന്ന് സിബിഐ സ്‌പെഷൽ കോടതി ഒഴിവാക്കി. കേസിൽ ആരോപണവിധേയരായവരുടെ ഗുഡാലോചന തെളിയിക്കാനായിട്ടില്ല. കുറ്റപത്രം നിലനിൽക്കുന്നതല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

പിണറായി നൽകിയ വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കെ. മോഹനചന്ദ്രൻ, സിദ്ധാർത്ഥ മേനോൻ, ഫ്രാൻസീസ് തുടങ്ങി പ്രതിപ്പട്ടികയിൽ നിന്ന് എല്ലാവരെയും ഒഴിവാക്കി.