കേവൽ കിരൺ ക്ലോത്തിംഗ് യുഎഇയിൽ വികസനത്തിന്

Posted on: March 29, 2015

Kewal-Kiran-Clothing-Big

ദുബൈ : കില്ലർ ബ്രാൻഡിന്റെ നിർമാതാക്കളായ കേവൽ കിരൺ ക്ലോത്തിംഗ് യുഎഇയിൽ കൂടുതൽ വികസനത്തിന് ഒരുങ്ങുന്നു. കയറ്റുമതിയുടെ 90 ശതമാനവും യുഎഇയിലേക്കാണെന്ന് കെകെസിഎൽ ചെയർമാൻ കേവൽചന്ദ് പി ജയിൻ പറഞ്ഞു.

കില്ലറിന് പുറമെ, ലോമാൻ പിജി3, ഇന്റഗ്രിറ്റി തുടങ്ങിയ മെൻസ് വെയർ ബ്രാൻഡുകൾക്കും ഗൾഫിൽ മികച്ച ഡിമാൻഡുണ്ട്. വിമൻസ് വെയർ, കിഡ്‌സ് വെയർ ബ്രാൻഡുകളിലേക്കുള്ള വൈവിധ്യവത്കരണം എപ്പോഴെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.