വിസ്താര ബുക്ക് ഏർലി ആൻഡ് സേവ് മോർ ഓഫർ

Posted on: March 28, 2015

Vistara-plane-big

ന്യൂഡൽഹി : ടാറ്റാ-സിയ സംയുക്തസംരംഭമായ വിസ്താര ബുക്ക് ഏർലി ആൻഡ് സേവ് മോർ ഓഫർ പ്രഖ്യാപിച്ചു. മുംബൈ – അഹമ്മദാബാദ് റൂട്ടിൽ 90 ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്ന വൺവേ ടിക്കറ്റിന് 2,129 രൂപയാണ് ഓഫർ നിരക്ക്.

ഡൽഹി – ഗോവ 5,529 രൂപ, ഡൽഹി – ഗുവാഹട്ടി 4,459 രൂപ, ഡൽഹി – ബാഗ്‌ദോഗ്ര 4,399 രൂപ, ഡൽഹി – മുംബൈ 3,539 രൂപ, ഡൽഹി – ഹൈദരബാദ് 3,699 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ. ഗുവാഹട്ടി, ബാഗ്‌ദോഗ്ര, പൂനെ സർവീസുകൾ അടുത്തമാസം ആരംഭിക്കാനിരിക്കുന്നതേയുള്ളു.