03
Friday
May 2024
May 2024
മുദ്ര ബാങ്ക് ഏപ്രിൽ 8 ന് പ്രവർത്തനമാരംഭിക്കും
Posted on: March 26, 2015
ന്യൂഡൽഹി : മുദ്ര ബാങ്ക് ( മൈക്രോ യൂണിറ്റ്സ് ഡവലപ്മെന്റ് ആൻഡ് റിഫൈനാൻസ് ഏജൻസി) ഏപ്രിൽ 8 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുമെന്ന് ധനകാര്യസേവന സെക്രട്ടറി ഹസ്മുഖ് അദിയ പറഞ്ഞു. അരുൺ ജയ്റ്റ്ലിയുടെ 2015-16 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് മുദ്ര ബാങ്ക് രൂപീകരിച്ചത്.
തുടക്കത്തിൽ സിഡ്ബിയുടെ സബ്സിഡിയറിയായ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപന (എൻബിഎഫ്സി) മായിരിക്കും മുദ്ര ബാങ്ക്. മുദ്ര ബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ 5.77 കോടി ചെറുകിട ബിസിനസ് യൂണിറ്റുകൾക്ക് ചുരങ്ങിയ നിരക്കിൽ വായ്പ ലഭ്യമാക്കാനാകും.
News in this Section