റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് എലിഫന്റ് ഹൗസുമായി പങ്കാളിത്തത്തില്‍

Posted on: March 2, 2024


കൊച്ചി : റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെ (ആര്‍ആര്‍വിഎല്‍) എഫ്എംസിജി വിഭാഗവും, പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫന്റ് ഹൗസുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇന്ത്യയിലുടനീളം എലിഫന്റ് ഹൗസ് ബ്രാന്‍ഡിന് കീഴിലുള്ള പാനീയങ്ങളുടെ നിര്‍മാണം, വിതരണം വില്‍പ്പന എന്നിവയ്ക്കുള്ള കരാറാണ് ഒപ്പിട്ടത്.

ശ്രീലങ്കയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ ജോണ്‍ കീല്‍സ് ഹോള്‍ഡിങ്‌സ് പിഎല്‍സിയുടെ അനുബന്ധ സ്ഥാപനമായ സിലോണ്‍ കോള്‍ഡ് സ്റ്റോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണ് എലിഫന്റ് ഹൗസ്. എലിഫന്റ് ഹൗസ് ബ്രാന്‍ഡിന് കീഴില്‍, നെറ്റോ, ക്രീം സോഡ, ഇജിബി (ജിഞ്ചര്‍ ബിയര്‍), ഓറഞ്ച് ബാര്‍ലി, ലെമനേഡ് എന്നിവയുള്‍പ്പെടെ നിരവധി പാനിയങ്ങളാണ് നിര്‍മിക്കുന്നത്. ലവില്‍ കാമ്പ, സോഷ്യോ, റാസ്‌കിക്ക് തുടങ്ങിയ ശീതളപാനീയ ഉത്പന്നങ്ങള്‍ ആര്‍സിപിഎല്ലിന്റെ പോര്‍ട്ടഫോളിയോയില്‍ ഉള്ളതാണ്.