08
Wednesday
May 2024
May 2024
ഭക്ഷ്യസംസ്കരണ മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തേടി ലുലു ഗ്രൂപ്പ്
Posted on: January 19, 2024
കൊച്ചി : ഇന്ത്യയിലെ ഭക്ഷ്യ സംസ്കരണ മേഖലയില്‍ ലുലു ഗ്രൂപ്പ് കൂടുതല്‍ സാധ്യതകള്‍ തേടുന്നു. ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി.
കലബുറഗി, ബിജാപുര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലും കാര്‍ഷികോത്പന്ന കയറ്റുമതി ഉദ്ദേശിക്കുന്നതായി എം.എ. യൂസഫലി പറഞ്ഞു. 300 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ ഭക്ഷ്യ സംസ്കരണ കേന്ദ്രം സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ കര്‍ണാടക വ്യവസായ മന്ത്രി എം.ബി. പാട്ടീല്‍, എം.എ. യൂസഫലിയുമായി നടത്തി.
TAGS: Lulu Group |
News in this Section