എച്ച്ഡിഎഫ്‌സി ബാങ്ക് കേരളത്തിൽ 200 ശാഖകൾ തുറക്കും

Posted on: March 20, 2015

HDFC-Bank-branch-big

കൊച്ചി : എച്ച്ഡിഎഫ്‌സി ബാങ്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരളത്തിൽ 200 പുതിയ ശാഖകൾ തുറക്കും. 150 ശാഖളാണ് കേരളത്തിൽ ഇപ്പോഴുള്ളതെന്ന് എച്ച്ഡിഎഫ്‌സി ബ്രാഞ്ച് ബാങ്ക് ഹെഡ് ധീരജ് റെല്ലി പറഞ്ഞു. ഇവയിൽ 70 ശതമാനവും ഗ്രാമീണ മേഖലയിലും ചെറുപട്ടണങ്ങളിലുമാണ്.

1997 ജൂലൈയിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് കേരളത്തിൽ പ്രവർത്തനമാരംഭിക്കുന്നത്. ബാങ്കിന്റെ കേരളത്തിലെ വായ്പാ നിക്ഷേപ അനുപാതം 112 ശതമാനമാണ്. 2014 ഡിസംബർ 31 ന് 16,000 കോടി രൂപയുടെ ബിസിനസാണ് കേരളത്തിലുള്ളത്. ഗോ ഡിജിറ്റൽ പദ്ധതിയുടെ ഭാഗമായി 75 ൽപ്പരം ഇടപാടുകൾ മൊബൈലിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് സോണൽ ഹെഡ് എസ്. എസ്. ജയശങ്കർ ചൂണ്ടിക്കാട്ടി.