ബാങ്ക് അക്കൗണ്ടിലേക്ക് എക്‌സ്പ്രസ് മണി വഴി ഇനി പണം അയക്കാം

Posted on: March 19, 2015

Xpress-Money-bigകൊച്ചി : എക്‌സ്പ്രസ് മണി വഴി വിദേശത്തു നിന്ന് ഇന്ത്യയിലെ ഏത് ബാങ്ക് അക്കൗണ്ടിലേക്കും പണം അയക്കുന്നതിനുള്ള ഡയറക്ട് അക്കൗണ്ട് ക്രെഡിറ്റ് സർവീസ് നിലവിൽ വന്നു. അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും ഒരു പോലെ സൗകര്യപ്രദമായ ഈ സംവിധാനത്തിൽ 24-48 മണിക്കൂറിനകം പണം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെടും.

ആദ്യഘട്ടത്തിൽ യു കെ, ഗ്രീസ്, ബെൽജിയം, അയർലൻഡ്. റുമേനിയ, സൈപ്രസ്, ഇറ്റലി, സ്‌പെയിൻ, ഡെൻമാർക്ക്, സ്വീഡൻ, ഫ്രാൻസ്, മാൾട്ട, ടർക്കി, ജർമ്മനി, നെതർലാൻഡ്‌സ്, ജിബ്രാൾട്ടർ, നോർവേ എന്നീ രാജ്യങ്ങളിൽ പ്രവർത്തനക്ഷമമാക്കിക്കഴിഞ്ഞ ഈ സംവിധാനം പ്രവാസി ഇന്ത്യാക്കാരുള്ള എല്ലാ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എക്‌സ്പ്രസ് മണി അറിയിച്ചു. ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ചെയ്യപ്പെടുന്ന മുറയ്ക്ക് എസ്എംഎസിൽ വിവരം നൽകും. ഇന്ത്യയിലെ 150000 എടിഎമ്മുകളിലൂടെയോ നിർദ്ദിഷ്ട ബാങ്ക് ശാഖകളിലൂടെയോ പണം പിൻവലിക്കാമെന്ന് എക്‌സ്പ്രസ് മണി സിഒഒ സുധേഷ് ഗിരിയാൻ പറഞ്ഞു.